തിരുവമ്പാടി പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സ് ഹോംകെയര്‍ പദ്ധതിക്ക്
text_fieldsതിരുവമ്പാടി: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തിരുവമ്പാടി റോട്ടറി ക്ളബിന് അനുവദിച്ച വിവാദമായ ആംബുലൻസ് തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹോംകെയ൪ പദ്ധതിക്ക് കൈമാറും.
വ്യാഴാഴ്ച രാവിലെ 9.30ന് തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ ആംബുലൻസ് പരിരക്ഷ ഹോംകെയ൪ പദ്ധതിയുടെ ഉപയോഗത്തിന് കൈമാറുമെന്ന് റോട്ടറി ക്ളബ് പ്രസിഡൻറ് ഡോ. സന്തോഷ് പറഞ്ഞു.തിരുവമ്പാടി നിയോജകമണ്ഡലത്തിലെഅഞ്ച് ഗ്രാമപഞ്ചായത്തുകളിലേക്ക് അഞ്ച് ആംബുലൻസുകളാണ് എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നത്. ആഗസ്റ്റ് 15ന് തിരുവമ്പാടിയിൽ നടന്ന ചടങ്ങിലാണ് സി. മോയിൻകുട്ടി എം.എൽ.എ ആംബുലൻസുകൾ കൈമാറിയത്. തിരുവമ്പാടി ഒഴികെയുള്ള ഗ്രാമപഞ്ചായത്തുകളിൽ പാലിയേറ്റിവ് കെയറുകൾക്കാണ് ആംബുലൻസ് നൽകിയത്. എന്നാൽ, തിരുവമ്പാടിയിൽ റോട്ടറി ക്ളബിനാണ് ആംബുലൻസ് അനുവദിച്ചത്.
തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പരിരക്ഷ ഹോംകെയറിനെ അവഗണിച്ച് സ്വകാര്യ ക്ളബിന് ആംബുലൻസ് നൽകിയത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്ന് ‘മാധ്യമം’ വാ൪ത്ത പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം വിവാദമായത്. എം.എൽ.എയുടെ നടപടിക്കെതിരെ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയും ക൪ഷകത്തൊഴിലാളി യൂനിയനും രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.