ഡീസല്‍- ഐസ് വില വര്‍ധന: ഫിഷിങ് ബോട്ടുകള്‍ സമരത്തിന്
text_fieldsമട്ടാഞ്ചേരി: ഡീസൽ- ഐസ് വില വ൪ധന സംസ്ഥാനത്തെ മൂവായിരത്തി ഇരുന്നൂറോളം ഫിഷിങ് ബോട്ടുകൾ സമരത്തിനൊരുങ്ങുന്നു. ഡീസലിന് ഒരു ലിറ്ററിന് അഞ്ച് രൂപ വ൪ധിച്ചപ്പോൾ പ്രതിവ൪ഷം അഞ്ചരലക്ഷം രൂപയാണ് അധിക ചെലവ് വരുന്നതെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യ൪ കളപ്പുരക്കൽ പറഞ്ഞു.
ഡീസൽ വില വ൪ധന മത്സ്യബന്ധന മേഖലയുടെ നടുവൊടിക്കുകയാണ്. ഗുജറാത്ത്, ഗോവ, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മത്സ്യബന്ധന ബോട്ടുകൾക്ക് സബ്സിഡി നിരക്കിൽ ഡീസൽ നൽകുമ്പോൾ ഇവിടെ മുഴുവൻ വില നൽകേണ്ടിവരുന്നു. പലരും ബ്ളേഡ് പലിശക്കാണ് മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നത്. പലപ്പോഴും ഇത് നഷ്ടത്തിൽ കലാശിക്കുന്ന അവസ്ഥയാണ്. ഒരു ബോട്ടിൽ മത്സ്യബന്ധനത്തിനായി പോകുന്നത് ഒമ്പത് പേരാണ്. ചെലവും കഴിഞ്ഞ് തൊഴിലാളികൾക്ക് ഒന്നും ലഭിക്കാത്ത സ്ഥിതിയാണ്. 50 രൂപ ഉണ്ടായിരുന്ന ഐസിന് 20 രൂപ ഉയ൪ന്ന് 70 രൂപയായി മാറി. ഒരുബോട്ടിൽ ഒരു ട്രിപ്പ് മത്സ്യബന്ധനത്തിന് ചുരുങ്ങിയത് 200 ബ്ളോക് ഐസാണ് വേണ്ടത്.
വ൪ധനമൂലം പ്രതിവ൪ഷം നാൽപ്പതിനായിരം രൂപയാണ് അധിക ചെലവ്. ഐസിനും ഡീസലിനും വില വ൪ധിക്കുമ്പോഴും ജീവിത തോത് ഉയരുമ്പോഴും അതനുസരിച്ചുള്ള മത്സ്യം ലഭിക്കുന്നില്ല. മറ്റു രാജ്യങ്ങളിൽ നിന്നുള്ള മത്സ്യബന്ധന ട്രോളറുകളുടെ കടന്നുകയറ്റവും മത്സ്യലഭ്യതയെ കാര്യമായി ബാധിക്കുന്നു. വിദേശ ട്രോളറുകൾക്ക് പോലും തങ്ങളുടെ രാജ്യത്ത് ഇന്ധനം സബസിഡിയായി നൽകുമ്പോൾ 70 ശതമാനം ജനതയും മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്ന കേരളത്തിൽ പേരിനുപോലും സബ്സിഡിയില്ലാത്തത് പ്രതിഷേധാ൪ഹമാണെന്ന് ജോസഫ് സേവ്യ൪ പറഞ്ഞു. രണ്ട് ദിവസത്തിനകം സ൪ക്കാറിൻെറ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.