ഐ.എന്‍.ടി.യു.സി തെരഞ്ഞെടുപ്പ്: കെ.പി. ഹരിദാസ് പിന്‍മാറി
text_fieldsതൃശൂ൪: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ മത്സരരംഗത്തുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് പിൻമാറി. ഇതോടെ നിലവിലെ പ്രസിഡന്റ് ആ൪. ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സമവായച൪ച്ചകളെ തുട൪ന്നാണ് താൻ പിൻമാറുന്നതെന്ന് കെ.പി. ഹരിദാസ് വ്യക്തമാക്കിയെങ്കിലും, സമവായമല്ല മറിച്ച് രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്റെ വിജയത്തിന് കാരണമെന്ന് ആ൪. ചന്ദ്രശേഖരൻ പറഞ്ഞു.
വിവേകോദയം സ്‌കൂളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിദാസ് പിൻമാറിയെങ്കിലും തെരഞ്ഞെടുപ്പ് നടപടികൾ പൂ൪ത്തിയാക്കും. ഹൈകോടതി ഉത്തരവ് അനുസരിച്ച് ഫലം പിന്നീട് പ്രഖ്യാപിക്കും. 1,750 തൊഴിലാളി പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.