Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഇന്ന് ഇന്ത്യ-പാക്...

ഇന്ന് ഇന്ത്യ-പാക് സന്നാഹ മത്സരം

text_fields
bookmark_border
ഇന്ന് ഇന്ത്യ-പാക് സന്നാഹ മത്സരം
cancel

കൊളംബോ: കനലെരിയുന്ന പോരാട്ടങ്ങളുടെ ക്രീസിലേക്ക് കാലെടുത്തു വെക്കും മുമ്പ് ഒരുക്കങ്ങളുടെ പുൽത്തകിടിയിൽ ഇന്ന് തീപാറുന്ന ഇന്ത്യ-പാകിസ്താൻ സന്നാഹമത്സരം. ആതിഥേയരായ ശ്രീലങ്കയെ ആദ്യ പരിശീലന മത്സരത്തിൽ ആധികാരികമായി കീഴടക്കിയ മഹേന്ദ്രസിങ് ധോണിയും കൂട്ടരും പാക് പടയെ കീഴടക്കി ആത്മവിശ്വാസമാ൪ജിക്കാനാണ് ഉന്നമിടുന്നത്. അയൽക്കാരുടെ മികച്ച ബൗളിങ് നിരക്കെതിരെ ബാറ്റ്സ്മാന്മാ൪ ഫോമിലായാൽ ട്വൻറി 20 ലോകകപ്പിനു മുമ്പ് ടീമിന് അതേറെ ഉണ൪വു നൽകുമെന്ന് ഇന്ത്യൻ ടീം മാനേജ്മെൻറ് കണക്കുകൂട്ടുന്നു. ബുധനാഴ്ച അഫ്ഗാനിസ്താനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യമത്സരം.
ആ൪. പ്രേമദാസ സ്റ്റേഡിയത്തിൽ പരിശീലന മത്സരത്തിൽ പാകിസ്താനെതിരെ ഓപണ൪ ഗൗതം ഗംഭീ൪ കളിച്ചേക്കില്ല. ലങ്കക്കെതിരായ മത്സരത്തിനിടെ കൈക്കുഴക്ക് പരിക്കേറ്റതാണ് ഗംഭീറിനെ കുഴക്കുന്നത്. വിരേന്ദ൪ സെവാഗ് ഉൾപ്പെടെ മുൻനിര ബാറ്റ്സ്മാന്മാ൪ ഫോമിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സ്ഥിരതയാ൪ന്ന പ്രകടനം കാഴ്ചവെക്കുന്ന വിരാട് കോഹ്ലി, മഹേന്ദ്രസിങ് ധോണി എന്നിവ൪ക്കുപുറമെ അസുഖംമാറി തിരിച്ചെത്തിയ യുവരാജ് സിങ്ങും ശ്രദ്ധാകേന്ദ്രമാകും. യുവരാജിന് മത്സരപരിചയം ആ൪ജിക്കാനുള്ള അവസരം കൂടിയാണ് പാകിസ്താനെതിരായ പോരാട്ടം. രോഹിത് ശ൪മയെ മാറ്റി മനോജ് തിവാരിക്ക് അവസരം നൽകാൻ ധോണി തയാറായേക്കുമെന്നും സൂചനയുണ്ട്.
ബൗള൪മാരിൽ ഇ൪ഫാൻ പത്താൻ തക൪പ്പൻ ഫോമിലാണ്. ലങ്കക്കെതിരെ ലക്ഷ്മീപതി ബാലാജിയും മികവുകാട്ടി. എന്നാൽ, സ്ട്രൈക് ബൗളറായ സഹീ൪ഖാൻ വിക്കറ്റ് വേട്ടയിൽ പിന്നിൽ നിൽക്കുന്നത് ടീം മാനേജ്മെൻറിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഏറെക്കാലത്തിനുശേഷം തിരിച്ചെത്തിയ ഹ൪ഭജൻസിങ്ങും ലങ്കക്കെതിരെ നന്നായി പന്തെറിഞ്ഞു.
ആസ്ട്രേലിയക്കെതിരെ 1-2ന് ട്വൻറി 20 പരമ്പര നേടിയാണ് പാക് ടീം ലങ്കയിലെത്തിയത്. ആദ്യ രണ്ടുകളി ജയിച്ചശേഷം മൂന്നാമങ്കത്തിൽ 94 റൺസിൻെറ തോൽവി വഴങ്ങിയ പച്ചക്കുപ്പായക്കാരെ ആ തിരിച്ചടി അലട്ടുന്നുണ്ട്. അസ്ഥിര പ്രകടനം നടത്തുന്ന ബാറ്റിങ് ലൈനപ്പിൽ പരിചയസമ്പന്നരായ അബ്ദുറസാഖ്, ശാഹിദ് അഫ്രീദി, മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക് തുടങ്ങിയവ൪ ഇന്ത്യക്ക് കടുത്തവെല്ലുവിളി ഉയ൪ത്താൻ പോന്നവരാണ്. ഉമ൪ ഗുൽ, സുഹൈൽ തൻവീ൪ എന്നിവ൪ നയിക്കുന്ന പേസ് പടക്കു പുറമെ ഓഫ്സ്പിന്ന൪ സഈദ് അജ്മലിൻെറ മികവിലും പാകിസ്താൻ ഏറെ പ്രതീക്ഷയ൪പ്പിക്കുന്നു.
ടീമുകൾ: ഇന്ത്യ- എം.എസ്. ധോണി (ക്യാപ്റ്റൻ), ഗൗതം ഗംഭീ൪, രവിചന്ദ്ര അശ്വിൻ, ലക്ഷ്മീപതി ബാലാജി, പിയൂഷ് ചൗള, അശോക് ദിൻഡ, ഹ൪ഭജൻ സിങ്, സഹീ൪ഖാൻ, വിരാട് കോഹ്ലി, ഇ൪ഫാൻ പത്താൻ, സുരേഷ് റെയ്ന, വീരേന്ദ൪ സെവാഗ്, രോഹിത് ശ൪മ, മനോജ് തിവാരി, യുവരാജ് സിങ്.
പാകിസ്താൻ- മുഹമ്മദ് ഹഫീസ് (ക്യാപ്റ്റൻ), അബ്ദുറസാഖ്, ആസാദ് ഷഫീഖ്, ഇമ്രാൻ നസീ൪, കമ്രാൻ അക്മൽ, മുഹമ്മദ് സമി, നസീ൪ ജംഷദ്, റാണാ ഹസൻ, സഈദ് അജ്മൽ, ശാഹിദ് അഫ്രീദി, ശുഐബ് മാലിക്, സുഹൈൽ തൻവീ൪, ഉമ൪ അക്മൽ, ഉമ൪ ഗുൽ, യാസി൪ അറഫാത്ത്.

(മത്സരം ഉച്ച 2.00 മുതൽ ഇ.എസ്.പി.എൻ
-സ്റ്റാ൪ സ്പോ൪ട്സിൽ തത്സമയം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story