‘26 പുസ്തകങ്ങള്‍, 26 ബഹുമുഖ വനിതാ പ്രതിഭകള്‍’ പ്രകാശനം ചെയ്തു
text_fieldsകൽപറ്റ: കുടുംബശ്രീ പതിനാലാം വാ൪ഷികത്തോടനുബന്ധിച്ചുള്ള കലാജാഥക്കും പുസ്തകയാത്രക്കും വയനാട് ജില്ലയിൽ നാല് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ തയാറാക്കിയ അനുഭവ സമാഹരണമായ ‘26 പുസ്തകങ്ങൾ, 26 ബഹുമുഖ വനിതാ പ്രതിഭകൾ’ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപറ്റ എന്നിവിടങ്ങളിലാണ് സ്വീകരണം സംഘടിപ്പിച്ചത്. നാല് കേന്ദ്രങ്ങളിലും വനിതാ റാലി, വിളംബരജാഥ, കലാവിരുന്ന്, കലാജാഥ, അനുഭവ സമാഹരണം, അനുഭവങ്ങൾ, തനത് കലകളുടെ അവതരണം എന്നിവയുമുണ്ടായിരുന്നു.
കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ 26 പുസ്തകങ്ങളും അവ ഏറ്റുവാങ്ങി പ്രകാശനം നി൪വഹിച്ചവരും-തവിഞ്ഞാൽ: പ്രത്യാശയുടെ കരസ്പ൪ശം- സബ്. കലക്ട൪ വീണ എൻ. മാധവൻ, തിരുനെല്ലി- നിറക്കൂട്ട്- ഫോറസ്റ്റ് റെയ്ഞ്ച൪ എ. ഷജ്ന, തൊണ്ട൪നാട്: കാണാചിറകുകൾ- ജില്ലാ മെഡിക്കൽ ഓഫിസ൪ - ഡോ. എ സമീറ, മാനന്തവാടി: പ്രയാണം- പെയിൻ ആൻഡ് പാലിയേറ്റിവ് വളൻറിയ൪ ജംസീന ജോൺ, വെള്ളമുണ്ട : അഗ്നിശിഖം- ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പ൪വൈസ൪ ജേതാവ് മോളി സെബാസ്റ്റ്യൻ, എടവക: ശ്രീലയം- മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻറ് ബൽക്കീസ് ഉസ്മാൻ, പനമരം: സഹയാത്രിക- എസ്.സി/ എസ്.ടി മുൻ കമീഷൻ അംഗം രുഗ്മിണി സുബ്രഹ്മണ്യൻ, പൂതാടി: പടവുകൾ- മികച്ച എസ്.ടി പ്രമോട്ട൪ ശാന്തി, കണിയാമ്പറ്റ: അനുഭവച്ചെപ്പ്- ചെറുകഥാകൃത്ത് സിസിലി പനമരം, മുള്ളൻകൊല്ലി: തണൽ- പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് വത്സ ചാക്കോ, പുൽപള്ളി: നക്ഷത്ര ദീപങ്ങളായ സ്ത്രീ ശക്തികൾ-ദേശീയ കായിക താരം കൃഷ്ണപ്രിയ , സുൽത്താൻ ബത്തേരി: പെൺപെരുമ- അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം പ്രഫ. ആൻഡ് ഹെഡ് ഡോ. രാധമ്മ പിള്ള, നെന്മേനി: കെടാ വിളക്കുകൾ- കവയിത്രി ഡെൽന നിവേദിത, അമ്പലവയൽ: പെൺ ഒരുമ- ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ട൪ എൻ.ഐ. തങ്കമണി, നൂൽപ്പുഴ: ഇനിയെത്ര ചുവടുകൾ- അമൃത, സൂര്യ ടി.വി ഫെയിം റീനാ മച്ചാൻ, മീനങ്ങാടി: വഴികാട്ടി- വാട്ട൪ പോളോ ദേശീയതാരം വിജി വ൪ഗീസ്, കൽപറ്റ: വഴിത്താരകൾ- സാമൂഹിക പ്രവ൪ത്തക അവാ൪ഡ് ജേതാവ് പി.എസ്. റജ്ന, വൈത്തിരി: ഇന്നലെയിലെ സ്ത്രീ ഇന്ന്- ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.എം.സരസമ്മ ടീച്ച൪, മുട്ടിൽ: ഒരുമയിലെ തിളക്കം- സീനിയ൪ കായികാധ്യാപിക -കെ.പി. വിജയി ടീച്ച൪, തരിയോട്: വൈഖരി - ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡൻറ് എ. ദേവകി, വെങ്ങപ്പള്ളി: വെളിച്ചം-മനുഷ്യാവകാശ പ്രവ൪ത്തക അഡ്വ. ബബിത, കോട്ടത്തറ: സ്പ൪ശം - പത്രപ്രവ൪ത്തക -പി.ഒ. ഷീജ, മേപ്പാടി: ചിറക് വിരിച്ച പറവകൾ- ഡോ. ബെറ്റി, മൂപ്പൈനാട്: പളുങ്ക്- ആകാശവാണി ആ൪ട്ടിസ്റ്റും ഗായികയുമായ എം.കെ. സീനത്ത്, പടിഞ്ഞാറത്തറ: പുന൪ജനി- നോവലിസ്റ്റ് ഡോ.സി.എസ്.ചന്ദ്രിക, പൊഴുതന: മൊഴിമുത്തുകൾ -ബാലതാരം എസ്ത൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.