‘പാപിലിയോ ബുദ്ധ’യുടെ പ്രദര്‍ശനം നിയമക്കുരുക്കിലേക്ക്
text_fieldsതിരുവനന്തപുരം: സമകാലിക ദലിത് രാഷ്ട്രീയവും, പരിസ്ഥിതി, ഭൂസമരങ്ങളും പ്രമേയമാക്കിയ ‘പാപിലിയോ ബുദ്ധ’ എന്ന സിനിമയുടെ പ്രദ൪ശനം നിയമക്കുരുക്കിലേക്ക്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പാകെ ചൊവ്വാഴ്ചയാണ് അജന്ത തിയറ്ററിൽ ഇത് പ്രദ൪ശിപ്പിച്ചത്. തിയറ്റ൪ അധികൃത൪, സിനിമയുടെ അണിയറ പ്രവ൪ത്തക൪ എന്നിവ൪ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന പേരിൽ സെൻസ൪ ബോ൪ഡ് പ്രദ൪ശനാനുമതി നിഷേധിച്ച സിനിമ പ്രദ൪ശിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കുക.
സ്ത്രീകൾക്കെതിരായ ആക്രമണത്തിൻെറ ചിത്രീകരണമുൾപ്പെടെ സെൻസ൪ ബോ൪ഡ് റിവ്യു കമ്മിറ്റി ഒഴിവാക്കണമെന്ന് നി൪ദേശിച്ച ഭാഗങ്ങളുൾക്കൊള്ളിച്ചായിരുന്നു പ്രദ൪ശനം. സിനിമയിലെ വിവാദമായ 27 ഭാഗങ്ങളും സഭ്യമല്ലാത്ത സംഭാഷണങ്ങളും ഒഴിവാക്കാനാണ് റിവ്യു കമ്മിറ്റി നി൪ദേശിച്ചത്.
ഒരു മണിക്കൂ൪ 48 മിനിറ്റ് ദൈ൪ഘ്യമുള്ള ചിത്രത്തിൻെറ പ്രദ൪ശനം കഴിഞ്ഞശേഷം ഇത് ചോദ്യം ചെയ്ത് പൊലീസ് തിയറ്ററിലെത്തി. സിനിമ പ്രദ൪പ്പിച്ചവ൪ അപ്പോഴേക്കും മടങ്ങിയിരുന്നു. പ്രദ൪ശനാനുമതി സംബന്ധിച്ച് വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫോ൪ട്ട് അസിസ്റ്റൻറ് കമീഷണ൪ കെ.എസ്. സുരേഷ്കുമാ൪ സെൻസ൪ ബോ൪ഡിലേക്ക് കത്തയച്ചു. സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്നും എന്നാൽ ജില്ലാ മജിസ്ട്രേറ്റിൻെറ നി൪ദേശമനുസരിച്ച് തുട൪ നടപടികളുണ്ടാകുമെന്നുമാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയത്. പേപ്പാറ എന്ന സാങ്കൽപ്പിക പ്രദേശത്തുനിന്ന് കുടിയിറക്കൽ ഭീഷണി നേരിടുന്ന ജനങ്ങളുടെ നിലനിൽപ്പിനുള്ള ശ്രമങ്ങളുടെ കഥ പറയുന്ന ചിത്രം ഗാന്ധിവിരുദ്ധ പരാമ൪ശങ്ങളുടെയും ദൃശ്യങ്ങളുടെയും പേരിൽ വിവാദമായിരുന്നു. ഡോ. ബി.ആ൪. അംബേദ്ക൪ ഉൾപ്പെടെയുള്ളവ൪ രാഷ്ട്രപിതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ചരിത്രത്തിൻെറ ഭാഗമാണെന്നും ഇവ മാത്രമേ സിനിമയിലും ഉൾക്കൊള്ളിച്ചിട്ടുള്ളൂയെന്നാണ് അണിയറപ്രവ൪ത്തകരുടെ വാദം. പ്രകാശ് ബാരെയും തമ്പി ആൻറണിയും ചേ൪ന്നാണ് ചിത്രം നി൪മിച്ചിരിക്കുന്നത്. ഇവ൪ ഇതിൽ അഭിനയിച്ചിട്ടുമുണ്ട്. സെൻസ൪ബോ൪ഡിൻെറ നടപടികൾക്കെതിരെ സെൻട്രൽ ട്രൈബ്യൂണലിൽ അപ്പീൽ നൽകുമെന്ന് അണിയറപ്രവ൪ത്തക൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.