പൃഥിയുടെ ബോളിവുഡ് അരങ്ങേറ്റം നവരാത്രിക്ക്
text_fieldsപൃഥിരാജിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം അയ്യ ഒകേ്ടാബ൪ അവസാനം തിയേറ്ററുകളിലെത്തും. അനുരാഗ് കശ്യപ് നി൪മിക്കുന്ന ചിത്രത്തിൽ റാണി മുഖ൪ജിയുടെ നായകനായാണ് പൃഥ്വിയെത്തുന്നത്. പൃഥിരാജിനു പുറമേ മറാത്തി സംവിധായകൻ സച്ചൻ കുന്ദാൽക്കറിന്റെ കൂടി ആദ്യബോളിവുഡ് ചിത്രമാണ് അയ്യ. ദേശീയ അവാ൪ഡ് ജേതാവാണ് കുന്ദാൽക്ക൪. ചിത്രം സെപ്തംബ൪ അവസാനം പുറത്തിറങ്ങുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ പിന്നീടിത് നവരാത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞദിവസം മുംബൈയിൽ നടന്നിരുന്നു. ബോളിവുഡിൽ ഇതിനോടകം തന്നെ ട്രെൻഡായി മാറിയിരിക്കുന്ന രീതി പിന്തുട൪ന്ന് കഥാപാത്രങ്ങളുടെ വേഷത്തിലാണ് റാണിയും പൃഥ്വിയും ചടങ്ങിനെത്തിയത്. ചിത്രത്തിലെ വിവാദമായ 'ഡ്രീമം വേക്കപ്പം' എന്ന് തുടങ്ങുന്ന ഗാനം പാടിയാണ് പൃഥ്വി ആരാധകരോട് സംസാരിച്ച് തുടങ്ങിയത്. തന്റെ കരിയറിലെ അപൂ൪വ നേട്ടങ്ങളിലൊന്നാണ് അയ്യയിലെ നായകവേഷമെന്ന് പൃഥ്വി പറഞ്ഞു. ചിത്രത്തിലെ നായിക റാണിയുടെ കടുത്ത ആരാധകനാണ് താനെന്നും പൃഥ്വി വെളിപ്പെടുത്തി. ഒരു ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിവരുമ്പോൾ പ്രേക്ഷക൪ പ്രതീക്ഷിക്കുന്നതെല്ലാം സിനിമിയിലുണ്ടെന്ന് റാണി പറഞ്ഞു. ചിത്രത്തിലെ ഗാനത്തിന് ഇരുവരും ചേ൪ന്ന് ചുവട് വെക്കുകയും ചെയ്തു.
തമിഴ് യുവാവിനെ പ്രണയിക്കുന്ന മറാത്തി പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ് ചിത്രകാരൻ സൂര്യയുടെ റോളിൽ പൃഥ്വിയും മീനാക്ഷിയായി റാണിയും എത്തുന്നു.
അതേസമയം അയ്യയുടെ റിലീസിനു മുമ്പ് തന്നെ പൃഥിരാജ് അടുത്ത ഹിന്ദി ചിത്രത്തിനുള്ള ഒരുക്കത്തിലാണെന്നാണ് റിപോ൪ട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.