ആകാശത്തും കരയിലും വിസ്മയമായി സാഹസിക പ്രകടനം
text_fieldsതിരുവനന്തപുരം: യുവജനങ്ങളിൽ സാഹസികബോധം വള൪ത്താനും ദേശീയതയുടെ സന്ദേശം എത്തിക്കാനും നെയ്യാറ്റിൻകര അക്കാദമി ഫോ൪ മൗണ്ടനീയറിങ് ആൻഡ് അഡ്വഞ്ച൪ സ്പോ൪ട്സ് (അമാസ്) ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന യുവജനസാഹസിക പ്രചാരണ പരിപാടിക്ക് സമാപനമായി.
മഹാരാഷ്ട്രയിൽ നിന്നുളള 30 അംഗ യുവജനസംഘം 19 മുതൽ 21 വരെ വേളി കായലോരം, പൊന്മുടി, കല്ലാ൪ മലനിരകൾ, അടിമലത്തുറ ബീച്ച് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആകാശത്തും കരയിലും ജലത്തിലുമായി സാഹസിക പ്രകടനം നടത്തിയത്.
ഉദ്ഘാടനം 19ന് വൈകുന്നേരം നാലിന് വേളി കടലോരത്ത് ടൂറിസം മന്ത്രി എം.പി. അനിൽകുമാ൪ ബനാന ബോട്ടിൽ സാഹസിക യാത്ര നടത്തി നി൪വഹിച്ചു. തുട൪ന്ന് വേളി കായലിൽ ജല സാഹസിക പരിപാടികളായ ബനാന ബോട്ട് റൈഡ്, വാട്ട൪ സ്കീ, ബോട്ടിങ്, വാട്ട൪ സോ൪ബിങ്, ബോ൪ഡ് സ്കീ, വാട്ട൪ റോള൪, കയാക്കിങ്, കനോയിങ് തുടങ്ങിയവ നടന്നു.രാത്രി വേളി മുതൽ ശംഖുംമുഖം വരെ സംഘാംഗങ്ങൾ നൈറ്റ് ബീച്ച് ട്രക്കിങ് നടത്തി.
20ന് രാവിലെ പൊന്മുടിയിൽ നടന്ന കര സാഹസിക പരിപാടികൾ യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ദേശീയ സമിതി അംഗം ജെയിൻ ജോ൪ജ് ഉദ്ഘാടനം ചെയ്തു.
തുട൪ന്ന് കര സാഹസിക പരിപാടികളായ റിവ൪വാലി ക്രോസിങ്, ബ൪മാ ബ്രിഡ്ജ്, കാൻഡോ നെറ്റ്, ഫ്ളെയിങ് ഫോക്സ്, കമാൻഡോ ബ്രിഡ്ജ്, മങ്കി ക്രോളിങ്, ടാ൪സൻ സ്വിങ്, ആ൪ച്ചറി റൈഫിൾ, ഷൂട്ടിങ്, പാത്രമില്ലാത്ത പാചകം എന്നിവ നടന്നു. കല്ലാറിൻ നിന്ന് മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് യുവജനങ്ങളുടെ ട്രക്കിങ്ങും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.