ഭൂപതി-ബൊപ്പണ്ണ വിലക്കിന് സ്റ്റേ
text_fieldsബംഗളൂരു: ലണ്ടൻ ഒളിമ്പിക്സിൽ ലിയാണ്ട൪ പേസിനൊപ്പം കളിക്കാൻ വിസമ്മതിച്ച ടെന്നിസ് താരങ്ങളായ മഹേഷ് ഭൂപതിക്കും രോഹൻ ബൊപ്പണ്ണക്കും ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ (എ.ഐ.ടി.എ) ഏ൪പ്പെടുത്തിയ വിലക്ക് ക൪ണാടക ഹൈകോടതി സ്റ്റേചെയ്തു. രണ്ട് വ൪ഷത്തേക്കാണ് താരങ്ങൾക്ക് വിലക്കേ൪പ്പെടുത്തിയിരുന്നത്. ന്യൂസിലൻഡിനെതിരെ ഡേവിഡ്സ് കപ്പിൽ വിജയിച്ചതിൻെറ ആഘോഷങ്ങൾ കെട്ടടങ്ങും മുമ്പെയുള്ള എ.ഐ.ടി.എയുടെ നടപടി ആരാധകരെ ഞെട്ടിച്ചിരുന്നു. നടപടിക്കെതിരെ ഇരുവരും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഹൈകോടതി എ.ഐ.ടി.എക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ന്യൂസിലൻഡിനെതിരെ ഇന്ത്യയിൽ നടക്കുന്ന അടുത്ത ഡേവിഡ്സ് കപ്പിൽ ഇരുവരെയും ഉൾപ്പെടുത്തില്ലെന്നും യുവ ഇന്ത്യൻ ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്നും എ.ഐ.ടി.എ നേരത്തേ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.