ഒറ്റപ്പാലം നഗരസഭ കരട് വികസനരേഖ അംഗീകരിച്ചു
text_fieldsഒറ്റപ്പാലം: നഗരസഭയുടെ 2012-13 വ൪ഷത്തെ കരടു പദ്ധതി രേഖയും 2012-17 വ൪ഷത്തേക്കുള്ള കരട് വികസന രേഖയും കൗൺസിൽ യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
വാ൪ഷിക പദ്ധതിയിൽ കാ൪ഷിക മേഖലക്ക് 75.64 ലക്ഷം രൂപയാണ് വകകൊള്ളിച്ചത്. നെൽ ക൪ഷക൪ക്ക് വിത്ത്, വളം, കീടനാശിനി എന്നിവയും ഉഴവു കൂലിയും കേര ക൪ഷക൪ക്ക് വളവും മറ്റ് ആനുകൂല്യങ്ങൾക്കുമാണ് തുക.
മൃഗ സംരക്ഷണം, ക്ഷീര വികസനം, മുട്ടക്കോഴി വിതരണം തുടങ്ങിയവക്ക് 37 ലക്ഷവും ജലസേചന ലക്ഷ്യത്തോടെ നിളയിൽ തടയണ നി൪മിക്കാൻ 26 ലക്ഷവും ഹരിത പദ്ധതിയുടെ കീഴിൽ വനവത്കരണത്തിന് രണ്ട് ലക്ഷവും വനിതാ വ്യവസായ യൂനിറ്റുകൾക്ക് എട്ട് ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.
കലാ സാംസ്കാരിക പദ്ധതി, ടൗൺ ഹാളിന് സ്ഥലമെടുപ്പ്, സാംസ്കാരികോത്സവം തുടങ്ങിയവക്ക് 83 ലക്ഷം, വിദ്യാഭ്യാസ വികസന ആവശ്യങ്ങൾക്ക് 42.36 ലക്ഷം താലൂക്ക്, ആയു൪വേദ ആശുപത്രികളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ആരോഗ്യ മേഖലക്ക് 53.36 ലക്ഷം, കുടിവെള്ള പദ്ധതിക്ക് 91 ലക്ഷം എന്നിങ്ങനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പാ൪പ്പിട പദ്ധതികളുടെ പൂ൪ത്തീകരണത്തിന് 46.34 ലക്ഷവും സാമൂഹിക ക്ഷേമം, അങ്കണവാടികളിലെ പോഷകാഹാര വിതരണം, ശിശു ഭവൻ വിപുലീകരണം എന്നിവക്ക് 69.72 ലക്ഷം സദ്ഭരണ പദ്ധതി, ഓഫിസ് നവീകരണം, ഗ്രാമസേവാ കേന്ദ്രങ്ങളുടെ പ്രവ൪ത്തനം തുടങ്ങിയവക്ക് 2,36,57,000 രൂപയും ഗതാഗത പദ്ധതി, റോഡ്, ബസ്സ്റ്റാൻഡ് നി൪മാണം തുടങ്ങിയവക്ക് 41.89 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
പട്ടികജാതിക്കാരുടെ വിവിധ പദ്ധതികൾക്ക് 1.07 കോടി, ദാരിദ്ര്യ നി൪മാ൪ജനത്തിന് 35.48 ലക്ഷം എന്നിങ്ങനെ വക കൊള്ളിച്ചതിൽ ഉൾപ്പെടും. നഗരസഭാ ചെയ൪പേഴ്സൻ പി. പാറുക്കുട്ടി അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.