മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ബഹ്റൈന്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടത് നേട്ടം: മന്ത്രിസഭ
text_fieldsമനാമ: മനുഷ്യാവകാശ സംരക്ഷണ രംഗത്ത് യു.എൻ നി൪ദേശങ്ങൾ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ബഹ്റൈൻ നൽകിയ റിപ്പോ൪ട്ട് അംഗീകരിച്ചതിൽ മന്ത്രിസഭ സന്തുഷ്ടി രേഖപ്പെടുത്തി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേ൪ന്ന മന്ത്രിസഭാ യോഗത്തിൽ ജനീവ സമ്മേളനത്തിൽ പങ്കെടുത്ത മനുഷ്യാവകാശ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നന്ദി അറിയിച്ചു. മുനുഷ്യാവകാശ സംരക്ഷണ രംഗത്ത് ബഹ്റൈനെതിരെ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും അതുവഴി രാജ്യത്തെ കളങ്കപ്പെടുത്താൻ ശ്രമിച്ചവ൪ക്കും ഇത് തിരിച്ചടിയായി. ഈയൊരു നേട്ടത്തിന് പിന്നിൽ പ്രവ൪ത്തിച്ച ഓരോരുത്തരും രാജ്യ താൽപര്യത്തിന് വേണ്ടിയാണ് പ്രവ൪ത്തിച്ചിട്ടുള്ളതെന്ന് ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ പരിഷ്കരണ സംരംഭം കൂടുതൽ ശക്തമാക്കാനും കൂടുതൽ ഊ൪ജസ്വലമായി മുന്നോട്ടു പോകാനും ഇത് നമുക്ക് കരുത്തു നൽകുന്നു. ബഹ്റൈൻെറ ശബ്ദം ഒറ്റക്കെട്ടായി ജനീവയിൽ അവതരിപ്പിക്കാൻ സാധിച്ചതും മറ്റ് രാജ്യങ്ങൾ അതിനെ പിന്താങ്ങിയതും അഭിമാനകരമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉണ൪വ് യാഥാ൪ഥ്യമാക്കുന്നതിൻെറ ഭാഗമായി നിക്ഷേപക൪ക്കാവശ്യമായ മുഴുവൻ സൗകര്യങ്ങളും ലഭ്യമാക്കാൻ സംവിധാനമേ൪പ്പെടുത്തണമെന്ന് ശൈഖ് മുഹമ്മദ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
സുരക്ഷിതമായ നിക്ഷേപ സ്ഥലമായും സാമ്പത്തിക കേന്ദ്രമായും ബഹ്റൈനെ മാറ്റാൻ ശ്രമം ശക്തിപ്പെടുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര രംഗത്ത് സാമ്പത്തിക സ്വാതന്ത്ര്യം കൂടുതലുള്ള രാജ്യമെന്ന ഖ്യാതി നിലനി൪ത്തണം. പുരോഗതിയുടെയും സാമ്പത്തിക വള൪ച്ചയുടെയും വിഷയത്തിൽ ഏറ്റവും മെച്ചപ്പെട്ട അവസ്ഥ സംജാതമാക്കുന്നതിനും രാജ്യം കരഗതമാക്കിയ നേട്ടം നിലനി൪ത്തുന്നതിനും അതീവ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ഉണ൪ത്തി. ബി.ഐ.സി.ഐ നി൪ദേശ പ്രകാരം ക്രിമിനൽ കുറ്റവുമായി ബന്ധപ്പെട്ട ശിക്ഷാ നിയമങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് പരിഷ്കരണം വരുത്താൻ നിയമരംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കാനും വിശദമായി വിഷയം ച൪ച്ച ചെയ്യാനും മന്ത്രിസഭ അംഗീകാരം നൽകി.
വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മാംസത്തിൻെറ ഗുണനിലവാരം കാത്തുസൂക്ഷിക്കുകയും ആരോഗ്യ-സുരക്ഷാ നി൪ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് മന്ത്രിസഭ നി൪ദേശിച്ചു. മാ൪ക്കറ്റിൽ വിൽപനക്കായി നൽകുന്ന മാംസം രോഗം ബാധിച്ച ഉരുക്കളുടേതല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.
ഇക്കാര്യത്തിൽ മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രി മുന്നോട്ടുവെച്ച നി൪ദേശം മന്ത്രിസഭ അംഗീകരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപവത്കരിക്കുകയും ചെയ്തു. താഴ്ന്ന വരുമാനക്കാരായ സ്വദേശി കുടുംബങ്ങളുടെ വരുമാനം ഉയ൪ത്തുന്നതിന് പദ്ധതികൾ ആവിഷ്കരിക്കാനുള്ള നി൪ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. സാമൂഹിക സുരക്ഷാ കവചം കൂടുതൽ കുടുംബങ്ങളിലേക്ക് വ്യാപിക്കാനുള്ള നി൪ദേശം ച൪ച്ച ചെയ്യുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഠനം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ അന൪ഹരായ കൈകളിലേക്ക് സഹായം എത്തിപ്പെടുന്നത് തടയാനും സാധ്യതകൾ ആരായുകയും ചെയ്യും. ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്താൻ ഉപസമിതിയെ ചുമതലപ്പെടുത്തി.
ആരോഗ്യ മന്ത്രാലയം പുന:സംഘടിപ്പിക്കാൻ തീരുമാനം കൈക്കൊള്ളുകയും ഇതിൻെറ കീഴിലുള്ള ലൈസൻസിംഗ് അതോറിറ്റി, ഫാ൪മസി ഡയറക്ടറേറ്റ് എന്നിവ ഇല്ലാതാക്കാനും തീരുമാനിച്ചു. ഇവ രണ്ടും നാഷണൽ അതോറിറ്റി ഫോ൪ ഹെൽത് സ൪വീസസിലേക്ക് മാറ്റിയിട്ടുണ്ട്. പാ൪ലമെൻറ് മുന്നോട്ട് വെച്ച വിവിധ നി൪ദേശങ്ങൾ മന്ത്രിസഭ ച൪ച്ച ചെയ്യുകയും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ അംഗീകാരം നൽകുകയും ചെയ്തു. നിലവിലുള്ള കരുതൽ ജലത്തിൻെറ അളവ് വ൪ധിപ്പിക്കുന്നതിനുള്ള നി൪ദേശം അംഗീകരിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വൈദ്യത-ജല അതോറിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ചില റോഡുകളിൽ വെച്ചിട്ടുള്ള റോഡ് ബാരിക്കേഡ് മൂലം അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന പാ൪ലമെൻറ് നി൪ദേശവും മന്ത്രിസഭ അംഗീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.