അരൂര്‍ അപകടം; മൃതദേഹങ്ങള്‍ സംസ്കരിച്ചു
text_fieldsഅരൂ൪: കാറിൽ ട്രെയിനിടിച്ച് കഴിഞ്ഞ ദിവസം മരിച്ച അഞ്ചുപേരുടെയും മൃതദേഹം സംസ്കരിച്ചു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുട൪ന്ന് അപകടം നടന്ന അരൂരിലെ ആളില്ലാ ലെവൽക്രോസിൽ കാവൽക്കാരനെ നിയമിച്ചു. രാത്രി ഒമ്പതു മണിയോടെ തന്നെ കാവൽക്കാരൻ ജോലിയിൽ പ്രവേശിച്ചു. സംഭവ സ്ഥലം റെയിൽവെയിലെ ഉന്നത ഉദ്യോഗസ്ഥ൪ സന്ദ൪ശിച്ചു.
പൂച്ചാക്കൽ സ്വദേശി ചെല്ലപ്പൻ,പെരുമ്പളം സ്വദേശി നാരായണൻ,അരൂ൪ സ്വദേശി സുമേഷ്,ഇളങ്കുന്നപ്പുഴ സ്വദേശി കാ൪ത്തികേയൻ എന്നിവരുടെ മൃതദേഹങ്ങൾ അവരവരുടെ വീടുകളിൽ തന്നെയാണ് സംസ്കരിച്ചത്. പത്തു മണിക്കും ഒരു മണിക്കും ഇടയിലയിരുന്നു സംസ്കാരം.
മരിച്ച രണ്ടു വയസ്സുകാരൻ നെൽഫിൻെറ സംസ്കാരം അരൂ൪ സെൻറ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ നടന്നു. നാട്ടുകാരും ജനപ്രതിനിധികളും അടക്കം നുറു കണക്കിന്പേ൪ അന്ത്യോപചാരം അ൪പ്പിക്കാൻ എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.