വഴിമുടക്കികള്‍ മാറിനിന്നാല്‍ കേരളം ആധുനികയുഗത്തില്‍ - കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: വഴിമുടക്കികൾ അൽപം മാറിനിന്നാൽ കേരളം ആധുനികയുഗത്തിലെത്തുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഗ്ഹൗസിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമ൪ ബാഫഖി തങ്ങൾ എന്നിവരുടെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയെപ്പോലെ പുരോഗമിക്കാനാണ് എമ൪ജിങ് കേരള നടത്തിയത്. എന്നാൽ, ഉറക്കുകയുമില്ല ഉറങ്ങുകയുമില്ലാത്തവിധം കൊതുകിനെപ്പോലെയാണ് ചില൪. എന്തിനും ച൪ച്ചയും കുറ്റംപറച്ചിലും. എന്നാൽ, പിന്നെ അവനവൻെറ വഴി എന്തെന്ന് പറഞ്ഞുതരുകയുമില്ല. ഇവ൪ക്ക് ഒന്നിനും ബദൽ അജണ്ടയില്ല. ഭരണത്തിൽ വന്നാൽ ഇതൊക്കെ തന്നെ നടപ്പാക്കും. ഞങ്ങളാണ് തുടങ്ങുന്നതെങ്കിൽ എന്നും എതി൪ക്കും. കാലഹരണപ്പെട്ട പ്രസ്ഥാനവുമായി നടക്കുന്നവ൪ രാജ്യപുരോഗതിക്ക് വഴിമുടക്കുന്നു. യുവാക്കൾ ലീഗിലേക്ക് ഏറെവരുന്നു. വേറെ ചില പ്രസ്ഥാനത്തിൽ കൂട്ടംകൂട്ടമായി യുവാക്കൾ പിരിഞ്ഞുപോകുന്നു. ആദ൪ശത്തിൻെറ ഗുണമാണിത്. യുവാക്കൾ എല്ലാം തിരിച്ചറിയുന്നുണ്ട് എന്നതിന് തെളിവാണിത്. കേരളത്തിലെ മതസൗഹാ൪ദത്തിൻെറ നിലനിൽപ്പിൻെറ ഗാരൻറി ലീഗാണ്. അത് പഠിപ്പിച്ചത് ശിഹാബ് തങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതൽ സംസാരിക്കാതെ ജനങ്ങളെ അടക്കിഭരിക്കാനായവരാണ് ശിഹാബ് തങ്ങളും ഉമ൪ ബാഫഖി തങ്ങളുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജില്ലാ പ്രസിഡൻറ് ഉമ൪ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീ൪ സംസാരിച്ചു. എം.എ. റസാഖ് മാസ്റ്റ൪ സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.