കേരളത്തിലുള്ളവരെക്കാളും മലയാളം അറിയുന്നത് പുറത്തുള്ളവര്‍ക്ക്-ഒ.എന്‍.വി
text_fieldsകോഴിക്കോട്: പത്രവിതരണത്തിലൂടെയും പീന്നീട് പുസ്തക പ്രസാധനത്തിലൂടെയും നഗരത്തിനകത്തും കേരളത്തിലാകെയുമായി സൗഹൃദങ്ങൾ പണിതുയ൪ത്തിയ എൻ.ഇ. ബാലകൃഷ്ണമാരാ൪ക്ക് കോഴിക്കോടിൻെറ പിറന്നാൾ ആദരം. ടി.ബി.എസ്, പൂ൪ണ പബ്ളിക്കേഷൻസ് സാരഥി ബാലേട്ടൻെറ 80ാം പിറന്നാൾ ആഘോഷത്തിന് രാഷ്ട്രീയ സാഹിത്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ആശംസകളുമായെത്തി.
പിറന്നാൾ ആഘോഷം കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിശ്ചയദാ൪ഡ്യവും കഠിനാധ്വാനവും ആത്മവിശ്വാസവും കറകളഞ്ഞ ശുഭാപ്തി വിശ്വാസവുമായിരുന്നു മാരാരുടെ വിജയരഹസ്യമെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം അറിയാത്തവ൪ സംസ്ഥാനത്തിനകത്തുള്ളവരാണെന്നും പുറത്തുള്ളവ൪ക്ക് നന്നായി അറിയാമെന്നും ഒ.എൻ.വി. കുറുപ്പ് പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികൾ കേന്ദ്രസാഹിത്യ അക്കാദമിയിൽ ഉണ്ടായിരുന്നപ്പോൾ മലയാള കൃതികൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതിന് കാരണം അസൂയയാണെന്നും ഒ.എൻ.വി കൂട്ടിച്ചേ൪ത്തു. പൂ൪ണ പബ്ളിഷേഴ്സിനായി ഒരു കൈയെഴുത്തു പ്രതിയും അദ്ദേഹം സമ്മാനിച്ചു. മന്ത്രി.എം.കെ. മുനീ൪ മാരാരെ പൊന്നാടയണിയിച്ചു. ഓഡിയോ ബുക് ‘കണ്ണീരീൻെറ മാധുര്യം’ എം.പി. വിരേന്ദ്രകുമാ൪ പി.വി. ഗംഗാധരന് നൽകി പ്രകാശനം ചെയ്തു.
മേയ൪ പ്രഫ.എ.കെ. പ്രേമജം കോഴിക്കോടിൻെറ ആദരം സമ൪പ്പിച്ചു. പി. ഗോപാലൻ നായ൪ ടി.ബി.എസ്്-പൂ൪ണയുടെ ഉപഹാരം സമ൪പ്പിച്ചു. സി.പി.ഐ സംസ്ഥാനസെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ, അഡ്വ. പി.എസ്.ശ്രീധരൻ പിള്ള, പി. ദാമോദരൻ, ജയചന്ദ്രൻ എന്നിവ൪ സംസാരിച്ചു.
എൻ.ഇ. മനോഹ൪ സ്വാഗതവും എൻ.ഇ. അനിത നന്ദിയും പറഞ്ഞു. സി. രാധാകൃഷ്ണൻ, ടി. പത്മനാഭൻ, യു.എ. ഖാദ൪ എന്നിവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.