ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പണി പൂര്‍ത്തിയായി
text_fieldsകൊച്ചി: വിസ്മയക്കാഴ്ചയൊരുക്കി തൃപ്പൂണിത്തുറ പാരഡൈസ്റോഡിൽ നാൽപതുനിലകളിൽ ചോയ്സ് പാരഡൈസ് പാ൪പ്പിട സമുച്ചയം നി൪മാണം പൂ൪ത്തിയായി. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചോയ്സ് പാരഡൈസ് ഉദ്ഘാടനം ചെയ്യുമെന്ന് ചോയ്സ് ഗ്രൂപ്പ് എം.ഡി. ജോസ് തോമസ് വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. 450 അടി ഉയരത്തിൽ ഏറ്റവും മുളകിൽ ഹെലിപ്പാഡുമായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള അംബരചുംബി പണി പൂ൪ത്തീകരിച്ചിരിക്കുന്നത് കൊച്ചിയിലെ ചോയ്സ് ഗ്രൂപ്പാണ്. 2.75 ഏക്കറിൽ 2,50,000 ചതുരശ്ര അടിയിൽ അഞ്ചു വ൪ഷം കൊണ്ട് പണി പൂ൪ത്തീകരിച്ച കെട്ടിടത്തിൽ 132 അപ്പാ൪ട്ടുമെൻറുകളാണ് ഉളളത്. കെട്ടിടത്തിൻെറ മുഴുവൻ നിലയിലും ലിഫ്ടിൽ എത്താം. 40-ാം നിലയിൽ എത്താൻ 40 സെക്കൻറ് മാത്രം മതിയാകും. സ്വിസ്കമ്പനി നി൪മിച്ച ഏറ്റവും അത്യാധുനികമായ ലിഫ്ടാണ് സജ്ജീകരിച്ചിട്ടുള്ളത്. കോഴിക്കോട് സ്വദേശി ജോണി കൈനടിയുടേതാണ് രൂപകൽപന. ബു൪ജ് ഖലീഫയുടെയും എമിറേറ്റ്സ് ടവേഴ്സിൻെറയും ശിൽപികളിൽ ഒരാളായ മലയാളി ഹാഷിം പറക്കാടിനായിരുന്നു നി൪മാണത്തിൻെറ മേൽനോട്ടം. നാഷണൽ ബിൽഡിംഗ് കോഡിലെ എല്ലാ നിബന്ധനകളും പാലിച്ചാണ് നി൪മാണം. നാൽപത് നിലകളിൽ എത്താൻ അഗ്നിശമന ഉപകരണങ്ങൾ ഇല്ലാത്തതിനാൽ പാരഡൈസിന് അകത്തു തന്നെ എല്ലാ മുറികളിലും വെള്ളം ചീറ്റിച്ച് തീ അണക്കാൻ അത്യാധുനിക സംവിധാനങ്ങളുമുണ്ട്. റിക്റ്റ൪ സ്കെയിലിൽ 7.2 വരെയുള്ള ഭൂചലനത്തെ അതിജീവിക്കാൻ ശേഷിയുള്ള തരത്തിലാണ് കെട്ടിടത്തിൻെറ നി൪മാണം. 18 മീറ്റ൪ ആഴത്തിലാണ് കെട്ടിടത്തിൻെറഅടിത്തറ നിലനിൽക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.