അപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: വ്യത്യസ്ത അപകടങ്ങളിൽ അജ്ഞാതൻ ഉൾപ്പെടെ ആറുപേ൪ക്ക് പരിക്ക്. പെരുങ്കുഴി സ്വദേശി ബിനു ശ്രീധ൪ (37), ബാലരാമപുരം സ്വദേശികളായ ഷാജി (25), ലിബീഷ് (25), അൻവ൪ (17), ശംഖുംമുഖം ജി.വി. രാജ സ്വദേശി ബിനു (20) എന്നിവരെ കൂടാതെ ഉദ്ദേശം 40 വയസ്സ് തോന്നിക്കുന്ന പുരുഷനുമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ജനറൽ ആശുപത്രിക്ക് സമീപം റോഡ് മുറിച്ചു കടക്കുമ്പോൾ ഓട്ടോയിടിച്ചാണ് ബിനു ശ്രീധറിന് പരിക്കേറ്റത്. ഉച്ചക്ക് 11.30ഓടെ ആൾ സെയിൻറ്സ് കോളജിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അൻവ൪, ബിനു എന്നിവ൪ക്ക് പരിക്കേറ്റത്. വൈകുന്നേരം 6.30ഓടെ അമരവിളക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞാണ് ഷാജിക്കും ലിബീഷിനും പരിക്ക്. രാത്രി 8.30ഓടെ പാപ്പനംകോട് ജങ്ഷന് സമീപം കെ.എസ്.ആ൪.ടി.സി ബസിടിച്ചാണ് അജ്ഞാതന് പരിക്കേറ്റത്. അബോധാവസ്ഥയിലുള്ള ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.