മസ്ജിദുന്നബവി വികസന പദ്ധതിക്ക് തുടക്കമായി
text_fieldsമദീന: മസ്ജിദുന്നബവി വികസന പദ്ധതിക്ക് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് തറക്കല്ലിട്ടു. ഏതാനും ദിവസം മോറോക്കോയിൽ കഴിച്ചു കൂട്ടിയ അബ്ദുല്ല രാജാവ് നേരെ മദീനയിലെത്തിയാണ് മസ്ജിദുന്നബവിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിന് തറക്കല്ലിട്ടത്.
ചടങ്ങിനെത്തിയ അബ്ദുല്ല രാജാവിനെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൻകരി, ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അസാഫ്, മസ്ജിദുന്നബവി കാര്യാലയ ഉപമേധാവി ശൈഖ് അബ്ദുൽ അസീസ് ഫാലിഹ് തുടങ്ങിയവ൪ ചേ൪ന്ന് സ്വീകരിച്ചു. പിന്നീട് പദ്ധതി സ്കെച്ച് അബ്ദുല്ല രാജാവ് പരിശോധിച്ചു. ധനകാര്യമന്ത്രി ഡോ. ഇബ്രാഹീം അസാഫ് പദ്ധതി വിശദീകരിച്ചു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീ൪ സൽമാൻ ബിൻ അബ്ദുൽ അസീസ്, മേഖല ഗവ൪ണ൪ അമീ൪ അബ്ദുൽഅസീസ് ബിൻ മാജിദ് തുടങ്ങിയവരും ഭരണരംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മദീന സന്ദ൪ശനത്തിനിടയിൽ അബ്ദുല്ല രാജാവ് പത്തോളം പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നി൪വഹിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.