മനുഷ്യാവകാശത്തിന്‍െറ ലേബലില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കിടമില്ല: വിദേശകാര്യ മന്ത്രി
text_fieldsമനാമ: മനുഷ്യാവകാശ സംരക്ഷണത്തിൻെറ ലേബലിൽ വിഭാഗീയ പ്രവ൪ത്തനങ്ങൾ അനുവദിക്കുകയില്ലെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽഖലീഫ വ്യക്തമാക്കി.
യു.എൻ പൊതു അസംബ്ളി യോഗത്തോടനുബന്ധിച്ച ഉപസെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമങ്ങൾ മാനിക്കുന്ന അവസ്ഥ സംജാതമാക്കുന്നതിന് നടപടികൾ സ്വീകരിക്കും. വിദ്വേഷവും ശത്രുതയും ഉയ൪ത്തിവിടുന്ന പ്രവ൪ത്തനങ്ങളെ ഒരു രാജ്യവും അന്താരാഷ്ട്ര കൂട്ടായ്മകളും അംഗീകരിക്കുന്നില്ല. വ്യക്തി സ്വാതന്ത്ര്യത്തിൻെറ പേരിൽ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നത് ഒഴിവാക്കേണ്ടതാണ്. ജനാധിപത്യത്തിൻെറ അടിസ്ഥാനങ്ങളിൽ പുരോഗതി നേടിയ ആധുനിക ബഹ്റൈനെ കെട്ടിപ്പടുക്കാൻ സാധിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങൾ എല്ലാ അവസരത്തിലും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.