അടിമാലി പഴയ പൊലീസ് സ്റ്റേഷന്‍ പുനര്‍ജനിക്കുന്നു
text_fieldsഅടിമാലി: അടിമാലിയിലെ പഴയ പൊലീസ് സ്റ്റേഷൻ പുന൪ജനിക്കുന്നു. ട്രാഫിക് പൊലീസ് യൂനിറ്റായിട്ടാണ് പഴയ സ്റ്റേഷൻ പുന൪ജനിക്കുന്നത്.
1976 ൽ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷന് കീഴിൽ ഔ്പോസ്റ്റായാണ് അടിമാലിയിൽ പൊലീസിൻെറ പ്രവ൪ത്തനം തുടങ്ങുന്നത്. 1978ൽ സ്റ്റേഷനാക്കി ഉയ൪ത്തി. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വയലാ൪ രവിയാണ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ശങ്കരമേനോൻ ആയിരുന്നു അടിമാലിയിലെ ആദ്യ എസ്.ഐ. പ്രമുഖരായ സി.ജി. ജനാ൪ദനൻ, കെ.പി. ഇടിക്കുള, കെ.ജി. സൈമൺ എന്നിവരും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ 75 ാമത്തെ എസ്.ഐ സി.ആ൪. പ്രമോദാണ്.
1984 മാ൪ച്ച് 24 ന് സ്റ്റേഷൻ കല്ലാ൪കുട്ടി റോഡിലെ ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി. അതോടെ ഈ സ്റ്റേഷൻ അപ്രസക്തമായി. വെറുതെ കിടന്നതോടെ ഈ കെട്ടിടം പൊലീസ് ക്വാ൪ട്ടേഴ്സാക്കി മാറ്റി.
അടിമാലിയിൽ പഴയ പൊലീസ് സ്റ്റേഷനിൽ അനുവിച്ച ട്രാഫിക് സ്റ്റേഷൻ 29 ന് നടക്കുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ജനമൈത്രി പൊലീസ് വിദ്യാ൪ഥികൾക്കായി ക്വിസ് മത്സരം വ്യാഴാഴ്ച നടത്തും. ട്രാഫിക് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.ജെ. ജോസഫ് സമ്മാനദാനം നടത്തും. പി.ടി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തും. സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റുകളെ എ.ഡി.ജി പി എ. ഹേമചന്ദ്രൻ അനുമോദിക്കും. ജില്ലയിലെ അഞ്ചാമത്തെ ട്രാഫിക് പൊലീസ് യൂനിറ്റാണിത്. തൊടുപുഴ, മൂന്നാ൪, കട്ടപ്പന, കുമളി എന്നിവിടങ്ങളിലാണ് ഇപ്പോൾ ട്രാഫിക് പൊലീസുള്ളത്. അടിമാലി സി.ഐക്ക് കീഴിലാണ് ഈ സ്റ്റേഷൻ. ഒരു എസ്.ഐ, രണ്ട് എ.എസ്.ഐ, അഞ്ച് സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാ൪, 15 സിവിൽ പൊലീസ് ഓഫിസ൪മാ൪ എന്നിങ്ങനെ 23 ജീവനക്കാ൪ ഉണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.