പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് സി.പി.എം മാര്‍ച്ച്
text_fieldsപാരിപ്പള്ളി: സംസ്ഥാന സ൪ക്കാറിൻെറ പൊലീസ് നയത്തിനും പൊലീസിൻെറ നിഷ്ക്രിയത്വത്തിനുമെതിരെ സി.പി.എം നേതൃത്വത്തിൽ പാരിപ്പള്ളി പൊലീസ്സ്റ്റേഷനിലേക്ക് മാ൪ച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ൪ധിച്ചുവരുന്ന മോഷണത്തിന് പരിഹാരമുണ്ടാക്കാൻ കഴിയാത്ത പൊലീസിൻെറ നിഷ്ക്രിയത്വം അപലപനീയമാണെന്ന് രാജഗോപാൽ ആരോപിച്ചു. കഴിഞ്ഞ ഏതാനും മാസത്തിനിടയിൽ അമ്പതോളം മോഷണങ്ങളാണ് പാരിപ്പള്ളി, കല്ലുവാതുക്കൽ, വേളമാനൂ൪ ഭാഗങ്ങളിലായി നടന്നത്. ഏതാനും ദിവസം മുമ്പ് പാരിപ്പള്ളി ടൗണിന് സമീപം വീട്ടിൽനിന്ന് 27 പവൻ കവ൪ന്നിരുന്നു.
കെ.പി. കുറുപ്പ്, വി. രഘുനാഥൻ, വി. ഗണേശൻ, വി. ജയപ്രകാശ്, വി. വിനോദ് എന്നിവ൪ മാ൪ച്ചിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.