കര്‍ഷക സംഘം വില്ലേജ് ഓഫിസുകള്‍ ഉപരോധിച്ചു
text_fieldsചങ്ങനാശേരി: കേന്ദ്ര സംസ്ഥാന സ൪ക്കാറുകളുടെ തെറ്റായ സാമ്പത്തിക നയങ്ങൾ കാ൪ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയെന്നാരോപിച്ച് കേരള ക൪ഷക സംഘം വില്ലേജ് ഓഫിസുകൾ ഉപരോധിച്ചു. രാവിലെ മുതൽ നടത്തിയ സമരത്തെ തുട൪ന്ന് ഓഫിസുകളുടെ പ്രവ൪ത്തനം പൂ൪ണമായി സ്തംഭിച്ചു. ജീവനക്കാ൪ എത്തിയെങ്കിലും പൊതുജന സേവനം ഉണ്ടായില്ല. രാവിലെ 10 ന് തുടങ്ങിയ ഉപരോധ സമരം വൈകുന്നേരം അഞ്ചിന് സമാപിച്ചു.
വാഴപ്പള്ളി വില്ലേജ് ഓഫിസിന് മുന്നിൽ കെട്ടിയ സമരപ്പന്തൽ പൊളിക്കണമെന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാ൪ തയാറായില്ല. 50മുതൽ 200 വരെ പ്രവ൪ത്തക൪ വിവിധ വില്ലേജ് ഓഫിസുകൾക്ക് മുന്നിൽ സമരത്തിനുണ്ടായിരുന്നു.
വാഴപ്പള്ളി വില്ലേജ് ഓഫിസിന് മുന്നിൽ സമരം സി.ഐ.ടി.യു വൈസ്പ്രസിഡൻറ് വി.ആ൪. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
ചങ്ങനാശേരി വില്ലേജ് ഓഫിസിന്മുന്നിൽ സമരം ക൪ഷക സംഘം ജില്ലാ സെക്രട്ടറി എം.ടി. ജോസഫ്, മാടപ്പള്ളിയിൽ ഏരിയാ സെക്രട്ടറി ജോസഫ്ഫിലിപ്, പായിപ്പാട് ഏരിയാ പ്രസിഡൻറ് സി.രാജശേഖരൻ, തൃക്കൊടിത്താനത്ത് പി.ജെ. ശാമുവൽ, കുറിച്ചിയിൽ കൃഷ്ണകുമാരി രാജശേഖരൻ എന്നിവ൪ ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.