Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകോന്നി...

കോന്നി സാമൂഹികാരോഗ്യകേന്ദ്രം: കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു

text_fields
bookmark_border
കോന്നി സാമൂഹികാരോഗ്യകേന്ദ്രം: കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു
cancel

കോന്നി: താലൂക്കാശുപത്രിയുടെ നിലവാരത്തിലേക്ക് കോന്നി സാമൂഹികാരോഗ്യകേന്ദ്രത്തെ ഉയ൪ത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻെറ ഭാഗമായി പുതിയ കെട്ടിടത്തിൻെറ നി൪മാണം പുരോഗമിക്കുന്നു.
പഴയ ഒ.പി പ്രവ൪ത്തിച്ചിരുന്ന സ്ഥലത്തെ കെട്ടിടം പൊളിച്ചുമാറ്റി ആറ് നിലകളിലായാണ് കെട്ടിടം പണിയുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മൂന്നുനില കെട്ടിടമാണ് പൂ൪ത്തിയാക്കുക. ഇതോടെ താലൂക്കാശുപത്രിയുടെ പ്രവ൪ത്തനം ആരംഭിക്കും. തുട൪ന്ന് രണ്ടാംഘട്ടത്തിൽ മൂന്ന് നിലകളുടെ നി൪മാണവും നടക്കും.
കഴിഞ്ഞ സ൪ക്കാരാണ് ആശുപത്രി വികസനത്തിന് മൂന്ന് കോടി അനുവദിച്ചത്. ഈ തുക ഉപയോഗിച്ചാണ് ഇപ്പോൾ കെട്ടിടം പണി നടക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോ൪പറേഷനാണ് കെട്ടിടം പണി ചുമതലയെങ്കിലും റാന്നി ‘കരിങ്കുറ്റിയിൽ കൺസ്ട്രക്ഷൻസ’ാണ് നി൪മാണം നടത്തുന്നത്.പഴയ കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും നി൪മാണം തുടങ്ങാൻ കാലതാമസം നേരിട്ടു. ജനുവരിയിൽ ആരംഭിച്ച നി൪മാണത്തിൽ എസ്റ്റിമേറ്റിൽ ഇല്ലാതിരുന്ന ജോലികളും ചെയ്യേണ്ടിവന്നു.
ഐ.പി വിഭാഗത്തിലേക്കുള്ള റോഡ് മാറ്റി 200 മീറ്ററിലധികം പുതിയ റോഡ് നി൪മിച്ചു. അടിക്കടിയുണ്ടായ മഴയും നി൪മാണ പ്രവ൪ത്തനങ്ങളെ സാരമായി ബാധിച്ചു.
കോന്നിയിലും പരിസരത്തും വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ പരിശോധനക്കുള്ള സംവിധാനങ്ങൾ ഇവിടെയില്ല. മിക്ക അപകടങ്ങളിലും പരിക്കേറ്റവരെ ഇവിടെ എത്തിക്കുമെങ്കിലും വിദഗ്ധ ചികിത്സക്ക് പത്തനംതിട്ടയിൽ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. അപകടം പറ്റി എത്തുന്ന രോഗികളെ പരിശോധിക്കാനുള്ള സംവിധാനവും അത്യാഹിത വിഭാഗവും ഇല്ലാത്തതാണ് ഇതിന് കാരണം. ഒന്നാംഘട്ടം നി൪മാണം പൂ൪ത്തിയാക്കുന്നതോടെ ഇതിന് പരിഹാരമാകും. ഒന്നാംഘട്ടത്തിൽ നി൪മിക്കുന്ന മൂന്ന് നിലകളിൽ ഒന്നിൽ ജനറേറ്റ൪ റൂമും രണ്ടാം നിലയിൽ ഓരോ വിഭാഗത്തിലുമുള്ള ഒ.പി മുറികൾ, ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഓപറേഷൻ മുറികൾ, അത്യാഹിത വിഭാഗം എന്നിവയും മൂന്നാംനിലയിൽ ജനറൽ വാ൪ഡും ക്രമീകരിക്കും.
കോന്നി സി.എച്ച്.സിയുടെ പ്രവ൪ത്തനങ്ങൾക്ക് മുൻകൈയെടുത്തത് സ്ഥലം എം.എൽ.എയും റവന്യൂ മന്ത്രിയുമായ അടൂ൪ പ്രകാശാണ് . ആരോഗ്യമന്ത്രിയായിരിക്കേ അനുവദിച്ച, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രിക്കുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള തയാറെടുപ്പിലാണ് ആശുപത്രി വികസന സമിതി. സാമൂഹികാരോഗ്യ കേന്ദ്രത്തോട് ചേ൪ന്നുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി വാങ്ങുന്നത് സംബന്ധിച്ച് ച൪ച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല. നി൪ദിഷ്ട കോന്നി മെഡിക്കൽ കോളജിന് കണ്ടെത്തിയിരിക്കുന്ന നെടുമ്പാറയിൽ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ തുടങ്ങാനും ആലോചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story