ആറന്മുള വിമാനത്താവളം: കെ.ജി.എസ് ഗ്രൂപ്പിന്‍െറ അവകാശവാദത്തില്‍ ദുരൂഹതയെന്ന്
text_fieldsപത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് സ്ഥലമെടുപ്പും നടപടിക്രമങ്ങളും പൂ൪ത്തിയായി എന്ന കെ.ജി.എസ് ഗ്രൂപ്പിൻെറ അവകാശവാദം ദുരൂഹവും തെറ്റിദ്ധാരണാജനകവുമാണെന്ന് തിരുവാറന്മുള പൈതൃക ഗ്രാമ ക൪മ സമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
വ്യവസായ മേഖലാ പ്രഖ്യാപനത്തിനുപുറമെ പ്രത്യേക സാമ്പത്തികമേഖലയും കെ.ജി.എസ് കമ്പനിയുടെ താൽപ്പര്യപ്രകാരം വിജ്ഞാപനം ചെയ്യുമെന്ന കമ്പനിയുടെ അവകാശവാദം നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. കമ്പനി ഉദ്യോഗസ്ഥൻ നിലവിലുള്ള എല്ലാ സ൪ക്കാ൪ സംവിധാനങ്ങളെയും പ്രസ്തുത പ്രഖ്യാപനത്തിലൂടെ വെല്ലുവിളിച്ചിരിക്കുകയാണ്. പ്രത്യേക സാമ്പത്തികമേഖലാ പ്രഖ്യാപനം സ൪ക്കാ൪ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. മണ്ണിട്ടുനികത്തിയ നെൽപ്പാടത്ത് പ്രവേശിക്കുന്നതിന് കെ.ജി.എസ് ഗ്രൂപ്പിന് ജില്ലാ വെക്കേഷൻ കോടതി വിലക്കിയിട്ടുണ്ട്. ആ വിലക്ക് ഇപ്പോഴും തുടരുന്നു.
നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂ൪ത്തിയാകാതെ ഒരുവിധ നി൪മാണപ്രവ൪ത്തനങ്ങളും നടത്തരുതെന്ന് ഹൈകോടതിയും നിഷ്ക൪ഷിച്ചിട്ടുണ്ട്. നെൽവയൽ തണ്ണീ൪ത്തട സംരക്ഷണ നിയമം, പാരിസ്ഥിതിക നിയമം, ഭൂപരിധി നിയമം തുടങ്ങി എല്ലാ നിയമങ്ങളും ലംഘിച്ചാണ് നെൽപ്പാടം മണ്ണിട്ടുനികത്തിയത്. അടിമുടി നിയമ ലംഘനമാണ് നടത്തിയതെന്ന് ലാൻഡ് റവന്യൂ കമീഷണ൪ സ൪ക്കാറിന് നൽകിയ ശിപാ൪ശയിൽ പറയുന്നു. ശക്തമായ പരിസ്ഥിതി ലംഘനം നടത്തിയതായി നിയമസഭാ പരിസ്ഥിതി കമ്മിറ്റിയും റിപ്പോ൪ട്ട് സമ൪പ്പിച്ചിട്ടുണ്ട്. നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും തണ്ണീ൪ത്തടമോ നീ൪ച്ചാലുകളോ അവിടെയില്ലെന്നും കോടതി വിലക്കുകൾ ഒന്നുമില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ അപ്രൈസൽ കമ്മിറ്റിയുടെ ശിപാ൪ശ കമ്പനി നേടിയെടുത്തത്. വിമാനത്താവളത്തിനുവേണ്ടി കമ്മിറ്റി മുമ്പാകെ കെ.ജി.എസ് സമ൪പ്പിച്ച അഞ്ച് വാദമുഖങ്ങൾ അടിസ്ഥാനരഹിതവുമാണ്. സമരം ചെയ്യുന്ന സംഘടനകൾ കമ്പനി പറയുന്ന അപ്രൈസൽ കമ്മിറ്റി ശിപാ൪ശക്കെതിരെ പുന$പരിശോധന ഹരജി നൽകിയിട്ടുണ്ട്.
കേന്ദ്രസ൪ക്കാറിൻെറ വ്യോമയാന, പരിസ്ഥിതി, പ്രതിരോധമന്ത്രാലയങ്ങൾ ആദ്യം ആറന്മുള വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ഇപ്പോൾ എല്ലാ അനുമതിയും ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു.
10 കി.മീ. ചുറ്റളവിൽ പുരാവസ്തു നി൪മിതികളോ ആരാധനാലയങ്ങളോ ഇല്ലായെന്നുള്ളത് കമ്പനി കേന്ദ്രസ൪ക്കാറിന് സമ൪പ്പിച്ച പരിസ്ഥിതി ആഘാത പഠന റിപ്പോ൪ട്ടിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതാണ്.
ആറന്മുള ക്ഷേത്രത്തിലെ പവിത്രമായ കൊടിമരം വിമാനങ്ങളുടെ വരവിനും പോക്കിനും തടസ്സമാകുമെന്ന് കമ്പനിയുടെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണ്. ആരെതി൪ത്താലും വിമാനത്താവളം പണിയുമെന്ന കെ.ജി.എസ് ഗ്രൂപ്പിൻെറ പ്രഖ്യാപനത്തിന് പിന്നിൽ കള്ളപ്പണത്തിൻെറ ധാ൪ഷ്ട്യവും അധികാരത്തിൻെറ ഹുങ്കും ഉണ്ട്. ആരനുകൂലിച്ചാലും വിമാനത്താവളം പണിയാൻ ജനം സമ്മതിക്കില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. വാ൪ത്താ സമ്മേളനത്തിൽ തിരുവാറന്മുള പൈതൃക ഗ്രാമ ക൪മ സമിതി പ്രസിഡൻറ് അഡ്വ.കെ. ഹരിദാസ്, എം.ജി. ഉണ്ണികൃഷ്ണൻ, എം.കെ. നന്ദകുമാ൪, പ്രദീപ് അയിരൂ൪ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.