പോത്രാട് സ്പിരിറ്റ് കേസ്: വമ്പന്മാര്‍ വലയ്ക്ക് വെളിയില്‍
text_fieldsഅടൂ൪: പോത്രാട് സ്പിരിറ്റ് കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ സുന്ദരേശൻ ചെറുമീൻ മാത്രം.
എക്സൈസ് ഉന്നതൻ അടക്കമുളള വൻ മീനുകൾ വലയ്ക്ക് വെളിയിലാണ്.ഇവരുടെ ഭാവി സുരക്ഷിതമാക്കാൻ പൊലീസ് നടത്തിയ കള്ളക്കളിയുടെ ഭാഗമാണ് സുന്ദരേശന്റെഅറസ്റ്റെന്നാണ് ആക്ഷേപം. സ്പിരിറ്റ് സൂക്ഷിക്കാൻ സ്വന്തം പറമ്പ് വിട്ടുനൽകിയ കുറ്റത്തിനാണ് സുന്ദരേശനെ പിടികൂടിയത്. അതേസമയം സ്പിരിറ്റിന്റെയഥാ൪ഥ ഉടമയും ഇയാൾക്ക് ഒത്താശ ചെയ്യുന്ന എക്സൈസ് ഉന്നതനും ഇപ്പോഴും കേസിന് പുറത്താണ്. സ്പിരിറ്റ് പിടികൂടിയപ്പോൾ തന്നെ ഇക്കാര്യം ചില പത്രങ്ങൾ റിപ്പോ൪ട്ട് ചെയ്തിരുന്നു.
അന്ന് പൊലീസ് ശുഷ്കാന്തി കാണിച്ചെങ്കിലും എക്സൈസ് ഉന്നതനെ രക്ഷിക്കാൻ കേസ് അട്ടിമറിക്കുകയായിരുന്നു. പോത്രാട് നിന്ന് സ്പിരിറ്റ് പിടിച്ച കേസിൽ ആറുമാസത്തിന് ശേഷമാണ് തിരുവനന്തപുരം സ്വദേശി സുന്ദരേശനെ കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി എൻ. രാജേഷിന്റെനേതൃത്വത്തിൽ പിടികൂടിയത്. ഇയാളെ അടൂ൪ ബസ് സ്റ്റാൻഡിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. സ്പിരിറ്റ് കണ്ടെത്തിയതിന് പിന്നാലെ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പറമ്പിൽ സ്പിരിറ്റ് സൂക്ഷിക്കാൻ ഒത്താശ ചെയ്യുക മാത്രമാണ് സുന്ദരേശൻ ചെയ്തതെന്നും ഇതിന്റെയഥാ൪ഥ ഉടമ മറ്റൊരാളാണെന്നും അന്നു തന്നെ അടൂ൪ പൊലീസ് മനസ്സിലാക്കിയിരുന്നു. സുന്ദരേശന്റെമൊബൈൽ ഫോൺ പിന്തുട൪ന്നാണ് ഇക്കാര്യം കണ്ടെത്തിയത്. അന്വേഷണം ശരിയായ ദിശയിൽ പോയാൽ എക്സൈസിലെ ഉന്നതൻ കുടുങ്ങുമെന്ന് വന്നതോടെ പൊടുന്നനെ നിലച്ചു.
എക്സൈസ് ഉന്നതൻ സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരുന്ന സമയത്താണ് സ്പിരിറ്റ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായത്. ഒടുവിൽ ഉന്നതൻ സ്ഥാനക്കയറ്റം നേടിയതിന് പിന്നാലെയാണ് സുന്ദരേശനെ അറസ്റ്റ് ചെയ്തത്. അടൂരിൽ തന്നെയുളള മാഫിയ തലവൻേറതാണ് സ്പിരിറ്റ് എന്നാണ് സൂചന. മുമ്പ് ഇയാളുടെ സ്പിരിറ്റുമായി പോയ കാ൪ തട്ടക്ക് സമീപം അപകടത്തിൽപ്പെട്ടപ്പോൾ പൊലീസിൻെറ പിടിയിലായിരുന്നു. ഇയാൾക്ക് എക്സൈസ് ഉന്നതനുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.