തിരുവല്ലയില്‍ വനിതാ വ്യവസായ ഷോപ്പിങ് കോംപ്ളക്സ് ഉടന്‍
text_fieldsതിരുവല്ല: വിവാദങ്ങൾക്ക് വിരാമമിട്ട് തിരുവല്ല നഗരസഭ വനിതാ വ്യവസായ ഷോപ്പിങ് കോംപ്ളക്സ് ഉടൻ പ്രവ൪ത്തനസജ്ജമാകും.തിരുവല്ല പുഷ്പഗിരി ആശുപത്രി റോഡിൽ ചിൽഡ്രൻസ് പാ൪ക്കിന് മുന്നിൽ 2003ൽ പണി പൂ൪ത്തിയാക്കിയ ഷോപ്പിങ് കോംപ്ളക്സ് വിവാദക്കുരുക്കിൽപ്പെടുകയായിരുന്നു.2002-03 പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് 15 മുറി കെട്ടിടം പുതുതായി നി൪മിച്ചത്. പണി പൂ൪ത്തിയായി 2003 മാ൪ച്ച് 24 ന് നഗരസഭ ചെയ൪മാൻ വ൪ഗീസ് ജോൺ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും മൂന്ന് മുറി കെട്ടിടത്തിൻെറ അടിത്തറ ഇളകി താഴ്ന്നതുമൂലം പ്രവ൪ത്തിക്കാനാകാത്ത വിധത്തിലാകുകയായിരുന്നു.
ഇതേ തുട൪ന്ന് നടന്ന വിവിധ വ്യവഹാരങ്ങളിൽ നി൪മാണ കരാ൪ ജീവനക്കാരൻെറയും നഗരസഭാ എൻജിനീയറിങ് വിഭാഗത്തിൻെറയും വീഴ്ചയാണെന്ന് കണ്ടെത്തുകയും കരാറുകാരനിൽ നിന്നും നഗരസഭാ എൻജിനീയറിൽ നിന്നും ഒന്നര ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവായി. ഉത്തരവിനെത്തുട൪ന്ന് ഉപയോഗശൂന്യമായ ഏഴ് മുറി കെട്ടിടങ്ങൾ ഒഴിവാക്കി ബാക്കി എട്ട് മുറികൾ ലേലം വിളിച്ച് കൊടുക്കാൻ നഗരസഭാ കൗൺസിൽ തീരുമാനമെടുത്തിരുന്നു. അതനുസരിച്ച് എട്ട് മുറികൾക്ക് കിഴക്കുമാറി ഒരു മുറി പൂ൪ണമായും പൊളിച്ചുമാറ്റി എട്ട് മുറികൾ ഉപയോഗപ്രദമാക്കിയാണ് വീണ്ടും വനിതാ വ്യവസായ ഷോപ്പിങ് കോംപ്ളക്സ് പ്രവ൪ത്തനസജ്ജമാക്കുന്നത്.
ഒമ്പത് വ൪ഷത്തോളം പഴക്കമുള്ള കെട്ടിടം ഏകദേശം അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഇപ്പോൾ പൂ൪ത്തിയാക്കിയിട്ടുള്ളത്. ശരാശരി പ്രതിമാസം ഒരു മുറിക്ക് 8000 രൂപയാണ് വാടക. ഉപയോഗശൂന്യമായ ബാക്കി ആറ് മുറികൾ നിലംപരിശാക്കി അവിടെയും കെട്ടിടസമുച്ചയം നി൪മിക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം. ഇവിടെ ഉണ്ടായിരുന്ന തോട് നികത്തിയാണ് കെട്ടിടം നി൪മിച്ചത്. നി൪മാണത്തോടനുബന്ധിച്ച് അടിത്തറ ഉറപ്പിക്കാനായി ചെയ്ത കോൺക്രീറ്റ് ഫയലിങ്ങിൽ വന്ന വീഴ്ചയാണ് കെട്ടിട തകരാറിന് ഇടയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.