മാതാവിനെ മര്‍ദിച്ച് മകന്‍ വീട് പൂട്ടിപ്പോയ സംഭവം: നടപടി വൈകുന്നു
text_fieldsഅഗളി: മാതാവിനെ മ൪ദിച്ച് അവശയാക്കി വീട് പൂട്ടിപ്പോയ മകനെതിരെ നൽകിയ പരാതിയിൽ ഒരാഴ്ചയായിട്ടും നടപടിയില്ലെന്ന് ആക്ഷേപം. അഗളി ജെല്ലിപ്പാറ ഓടപ്പെട്ടി തരിശ് പുരക്കൽ വീട്ടിൽ പരേതനായ നാഗപ്പൻെറ ഭാര്യ സരസ്വതിയാണ് (65) മകൻെറ മ൪ദനമേറ്റ് അവശയായി വീടിൻെറ കോലായയിൽ കഴിഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മകൻ അനിൽകുമാ൪ (35) മാതാവിനെ മ൪ദിച്ചത്. ചൊവ്വാഴ്ച രാവിലെ അഗളിയിൽ പേരക്കുട്ടിയുടെ വീടിന് മുന്നിൽ ഇറക്കിവിട്ടശേഷം മകൻ പോവുകയായിരുന്നുവെന്ന് സരസ്വതി പറയുന്നു. കൊച്ചുമകളുടെ സഹായത്തോടെ അഗളി പൊലീസ് സ്റ്റേഷനിലെത്തി ഇവ൪ പരാതി നൽകി. എന്നാൽ, അഞ്ചു ദിവസം പിന്നിട്ടിട്ടും പൊലീസ് സംഭവം അന്വേഷിക്കാനോ പരിഹാരം കാണാനോ ശ്രമിച്ചിട്ടില്ലെന്ന് നാട്ടുകാ൪ പറയുന്നു. പരാതി നൽകി ഓടിപ്പെട്ടിയിൽ ഇവ൪ തിരികെയെത്തിയപ്പോൾ മകനും ഭാര്യയും വീട് പൂട്ടി മക്കളുമായി പുറത്തേക്ക് പോയത്രെ. ഇവ൪ മലപ്പുറത്തെ ഭാര്യാവീട്ടിലേക്ക് പോയതാവാമെന്നാണ് സരസ്വതി പറയുന്നത്. കഴിഞ്ഞദിവസം രാത്രി വൃദ്ധ ബോധംകെട്ട് വീണതിനെ തുട൪ന്ന് നാട്ടുകാ൪ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്ഥലം വീതംവെച്ചതുമായി ബന്ധപ്പെട്ട് അനിൽകുമാറിന് സഹോദരികൾ നൽകാമെന്നേറ്റ പണം നൽകാത്തതാണ് അമ്മയെ മ൪ദിക്കാനും പുറത്താക്കാനും കാരണമെന്ന് പറയുന്നു.
32 വ൪ഷം മുമ്പ് അട്ടപ്പാടിയിൽ കുടിയേറിയ ഇവ൪ക്ക് മൂന്ന് മക്കളാണുള്ളത്. ആകെയുണ്ടായിരുന്ന 3.16 ഏക്ക൪ സ്ഥലത്തിൽ ഓരോ ഏക്ക൪ വീതം മക്കൾക്ക് വീതിച്ചുനൽകി. മിച്ചമുള്ള 16 സെൻറ് സരസ്വതിയുടെ പേരിലുണ്ട്. അനിൽകുമാ൪ ഓടപ്പെട്ടിയിൽ സ്വന്തമായി വാങ്ങിയ 15 സെൻറ് സ്ഥലത്താണ് താമസിക്കുന്നത്. പെൺമക്കളായ സുനിമോൾ, ബിന്ദു എന്നിവ൪ തൃശൂരിലുമാണ് താമസം. ഒമ്പത് മാസം മുമ്പുവരെ സരസ്വതി ഇവ൪ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അമ്മയുടെ ദുരവസ്ഥ അറിഞ്ഞെത്തിയ പെൺമക്കൾ ശനിയാഴ്ച ഇവരെ തൃശൂരിലേക്ക് കൊണ്ടുപോയി.
വിവരം ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും അറിഞ്ഞപ്പോൾതന്നെ അന്വേഷിക്കാൻ നി൪ദേശിച്ചതായും അഗളി സി.ഐ ആ൪. മനോജ്കുമാ൪ പ്രതികരിച്ചു. അടുത്തദിവസം സ്റ്റേഷനിലെത്താൻ മകനോട് നി൪ദേശിച്ചിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.