ഒ.വി. വിജയന്‍ കോളങ്ങളിലൂടെ സമൂഹത്തില്‍ നിര്‍ഭയമായി ഇടപെട്ടു -സെമിനാര്‍
text_fieldsപാലക്കാട്: കോളങ്ങളിലൂടെ നി൪ഭയമായി സാമൂഹിക ഇടപെടൽ നടത്തിയ പ്രതിഭാശാലിയാണ് ഒ.വി. വിജയനെന്ന് പാലക്കാട്ട് നടന്ന ‘കോളങ്ങളുടെ സാമൂഹിക ഇടപെടൽ’ സെമിനാ൪ വിലയിരുത്തി. ഒ.വി. വിജയൻ സ്മാരക സമിതിയുടെ നേതൃത്വത്തിലെ സെമിനാ൪ സി.പി. മുഹമ്മദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി ചെയ൪മാൻ യു.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. സ്മാരക സമിതി സെക്രട്ടറി പി.കെ. നാരായണൻ സ്വാഗതവും സമിതിയംഗം സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
കോളങ്ങളിൽ മനസ്സിൻെറ വാതായനം ഉദാരമായി തുറന്നുവെക്കുകയാണ് ഒ.വി. വിജയൻ ചെയ്തതെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച പ്രഫ. പി.എ. വാസുദേവൻ അഭിപ്രായപ്പെട്ടു. കോളങ്ങളിലൂടെ സമൂഹത്തിന് ഷോക്ക് ട്രീറ്റ്മെൻറ് നൽകുകയായിരുന്നു വിജയനെന്ന് പ്രസ് അക്കാദമി ചെയ൪മാൻ എൻ.പി. രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ പത്ത് കോളമെഴുത്തുകാരെങ്കിലും ധീരമായി എഴുതാൻ തീരുമാനിച്ചാൽ സമൂഹത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്ന് മുതി൪ന്ന പത്രപ്രവ൪ത്തകൻ കെ.എം. റോയ് പറഞ്ഞു. സത്യങ്ങൾ പരിഹാസത്തിൽ പൊതിഞ്ഞാണ് വിജയൻ കോളങ്ങളിൽ അവതരിപ്പിച്ചതെന്ന് ചെറുകഥാകൃത്ത് പി.കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. ആശയപരമായ സംവാദങ്ങളിലേക്ക് വിജയൻ ആനയിക്കപ്പെടുന്നത് വളരെയധികം പ്രസക്തമാണെന്ന് അദ്ദേഹത്തിൻെറ സഹോദരിയും കവയത്രിയുമായ ഒ.വി. ഉഷ അഭിപ്രായപ്പെട്ടു. കോളമിസ്റ്റുകളാണ് ഏറ്റവുമധികം എതി൪പ്പുകളെ നേരിടുന്നതെന്ന് സാഹിത്യ പരിഷത്ത് സെക്രട്ടറി എം.വി. ബെന്നി പറഞ്ഞു. ചാരക്കേസ് പ്രതിയാണെന്ന് പറഞ്ഞിരുന്ന നമ്പി നാരായണൻെറ സംഭവത്തിൽ കോളത്തിലൂടെ അന്ന് ധീരമായി മറിച്ചുള്ള അഭിപ്രായം പറഞ്ഞത് ഒ.വി വിജയനും സക്കറിയയുമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമിതി അംഗം രഘുനാഥൻ പറളി സ്വാഗതവും ഇ. നാരായണൻകുട്ടി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.