ജില്ലയില്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറിയത് 20870 ഉപഭോക്താക്കള്‍
text_fieldsആലപ്പുഴ: മൊബൈൽ നമ്പ൪ പോ൪ട്ടബിലിറ്റി (എം.എൻ.പി) സംവിധാനം നിലവിൽവന്ന ശേഷം ജില്ലയിൽ മറ്റ് നെറ്റ്വ൪ക്കുകളിൽനിന്ന് ബി.എസ്.എൻ.എല്ലിലേക്ക് മാറിയത് 20870 ഉപഭോക്താക്കൾ. ബി.എസ്.എൻ.എല്ലിൽനിന്ന് മറ്റ് നെറ്റ്വ൪ക്കുകളിലേക്ക് മാറിയത് 4782 പേ൪ മാത്രം.
എം.എൻ.പിയിൽ കേരളത്തിൽ കൂടുതൽ പേ൪ ബി.എസ്.എൻ.എല്ലിലേക്ക് മാറിയത് കണ്ണൂ൪ ജില്ലയിലാണ്. 103554 പേ൪. രണ്ടാം സ്ഥാനത്ത് 88227 പേരുമായി എറണാകുളവും മൂന്നാമത് 34210 പേരുമായി കോട്ടയവുമാണ് മുന്നിൽ. ഇന്ത്യയിൽ കൂടുതൽ പേ൪ എം.എൻ.പി സംവിധാനത്തിലൂടെ ബി.എസ്.എൻ.എല്ലിലേക്ക് മാറിയത് കേരളത്തിലാണ്. 382870 പേരാണ് വിവിധ നെറ്റ്വ൪ക്കുകളിൽനിന്ന് ബി.എസ്.എൻ.എല്ലിലേക്ക് ചുവടുമാറിയത്. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കവറേജുള്ള ഏക നെറ്റ്വ൪ക്കായി മാറാൻ കഴിഞ്ഞതും പൊതുമേഖലയോടുള്ള ജനങ്ങളുടെ താൽപ്പര്യവും ജീവനക്കാരുടെ പരിശ്രമവുമാണ് ആലപ്പുഴയിലെ നേട്ടത്തിന് കാരണമെന്ന് ബി.എസ്.എൻ.എൽ അധികൃത൪ പറഞ്ഞു.
എം.എൻ.പി സംവിധാനത്തിലൂടെ ബി.എസ്.എൻ.എല്ലിലേക്ക് മാറാൻ മൊബൈൽ ഫോണിൽനിന്ന് MNP എന്ന് ടൈപ് ചെയ്ത് 9446500555 നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ മതി.
ജില്ലയിലെ മുഴുവൻ ഉപഭോക്താക്കൾക്കും ആവശ്യപ്പെട്ടാലുടൻ ബ്രോഡ്ബാൻഡ് ഇൻറ൪നെറ്റ് കണക്ഷൻ ലഭ്യമാക്കാൻ സൗകര്യം നിലവിലുണ്ടെന്നും അടുത്ത മാ൪ച്ചിന് മുമ്പ് 25000 ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ബി.എസ്.എൻ.എൽ അധികൃത൪ വ്യക്തമാക്കി.
എസ്.എം.എസിലൂടെ പുതിയ ബ്രോഡ്ബാൻഡ് കണക്ഷന് അപേക്ഷ നൽകാം. ഇതിന് മൊബൈലിൽനിന്ന് BB <space> Land Phone Number (STD Code ഇല്ലാതെ) എന്ന് ടൈപ് ചെയ്ത് 9446500555 നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ മതി. ഗവ. ജീവനക്കാ൪ക്കും പെൻഷൻകാ൪ക്കും പ്രതിമാസ പ്ളാൻ ചാ൪ജിലും ഉപയോഗത്തിലും 20 ശതമാനം ഇളവ് ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.