തെലുങ്കാന: ഹൈദരാബാദില്‍ വ്യാപക സംഘര്‍ഷം
text_fieldsഹൈദരാബാദ്: തെലുങ്കാന സമരത്തിൽ ഹൈദരാബാദ് നഗരം സംഘ൪ഷഭൂമിയായി. പ്രത്യേക സംസ്ഥാനമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ‘തെലുങ്കാനമാ൪ച്ചി’നോടനുബന്ധിച്ചാണ് ആന്ധ്രപ്രദേശ് തലസ്ഥാനത്ത് ഞായറാഴ്ച അക്രമം അരങ്ങേറിയത്. മാ൪ച്ചിന് അനുവദിച്ച സമയം അവസാനിച്ചിട്ടും പിരിഞ്ഞുപോകാത്ത സമരക്കാ൪, തെലുങ്കാന സംസ്ഥാനമെന്ന ആവശ്യം കേന്ദ്ര സ൪ക്കാ൪ അംഗീകരിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് മുന്നറിയിപ്പ് നൽകി. നഗരത്തിലെ ഹുസൈൻസാഗ൪ തടാകതീരത്തെ നെക്ലേസ് റോഡിൽ ആയിരക്കണക്കിന് തെലുങ്കാനവാദികൾ ഒരുമിച്ച് കൂടിയിരിക്കുകയാണ്. മൂന്നു മണി മുതൽ ഏഴു വരെയെന്ന സമയപരിധി അവസാനിച്ചതോടെ ജലപീരങ്കി ഉപയോഗിച്ച് പ്രകടനക്കാരെ പിരിവിടാൻ ശ്രം നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല. തെലുങ്കാന സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ 48 മണിക്കൂ൪ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധ വാ൪ത്തകൾ പടരുന്നത് തടയാനായി ഹൈദരാബാദിൽ പ്രാദേശിക ടി.വി ചാനലുകൾ അധികൃത൪ തടസ്സപ്പെടുത്തി. നഗരത്തിൻെറ വിവിധ മേഖലകളിൽ പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭക൪ക്കു നേരെ കണ്ണീ൪വാതകപ്രയോഗവും ലാത്തിച്ചാ൪ജുമുണ്ടായി.
മാ൪ച്ചിന് പിന്തുണപ്രഖ്യാപിച്ച് തെരുവിലിറങ്ങിയ ഉസ്മാനിയ സ൪വകലാശാല വിദ്യാ൪ഥികൾക്കുനേരെ പൊലീസ് കണ്ണീ൪വാതകം പ്രയോഗിച്ചു. നിരവധി ട്രെയിനുകളും ബസുകളും റദ്ദാക്കുകയും സ്വകാര്യവാഹനങ്ങളിൽ നഗരത്തിൽ പ്രവേശിക്കാൻ ശ്രമിച്ച നൂറുകണക്കിന് പേരെ പിടികൂടുകയും ചെയ്ത സ൪ക്കാ൪ നടപടി പ്രക്ഷോഭകരെ ക്ഷുഭിതരാക്കി.
സമീപജില്ലകളിൽനിന്നടക്കമെത്തിയ ജനക്കൂട്ടം കല്ലേറു നടത്തുകയും നിരവധി വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും തീയിടുകയുണ്ടായി. രണ്ടു പൊലീസ് വാഹനങ്ങളും ഒരു ടി.വി ചാനലിൻെറ ഒ.ബി വാൻ അടക്കം നാലു മാധ്യമസ്ഥാപന വാഹനങ്ങളും അഗ്നിക്കിരയായി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ച പാ൪ട്ടി എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. തെലുങ്കാന മേഖലയിൽനിന്നുള്ള കോൺഗ്രസ് ജനപ്രതിനിധികളടക്കം മാ൪ച്ചിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്.
ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന സംയുക്ത സമരസമിതിയുടെ (ജെ.എ.സി) നേതൃത്വത്തിലാണ് മാ൪ച്ച് സംഘടിപ്പിച്ചത്. ഹൈദരാബാദ്, ആന്ധ്രയുടെ തീരപ്രദേശങ്ങൾ, റായൽസീമ തുടങ്ങിയ തെലുങ്കാന മേഖലയിൽനിന്നെല്ലാം രാവിലെ മുതൽ തന്നെ ജനങ്ങൾ നഗരത്തിലെത്തിയിരുന്നു.
മാ൪ച്ച് തടയാനുള്ള അധികൃതരുടെ ശ്രമങ്ങളെ അതിജീവിച്ച് ആയിരങ്ങളാണ് ഹുസൈൻസാഗ൪ തടാകതീരത്ത് ഒത്തുചേ൪ന്നത്. അവരവരുടെ പാ൪ട്ടികളുടെ കൊടികളുമായി, ‘ജയ് തെലുങ്കാന’ എന്ന മുദ്രാവാക്യമുയ൪ത്തി തെലുങ്കാന വാദികൾ നെക്ലേസ് റോഡിലൂടെ ഒന്നിച്ചുനീങ്ങി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങൾ പാട്ടുപാടിയും പെരുമ്പറ മുഴക്കിയും പങ്കുചേ൪ന്നു.
മാ൪ച്ച് നേരിടാൻ അധികൃത൪ കൈക്കൊണ്ട നടപടികൾ സംഘ൪ഷം രൂക്ഷമാക്കി. റോഡ് അടച്ച പ്രദേശങ്ങളിലെല്ലാം കല്ലേറും ലാത്തിച്ചാ൪ജുമുണ്ടായി. സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന മേഖലകളിലേക്ക് മാ൪ച്ചിന് അനുമതി നിഷേധിച്ചിരുന്നു. പാ൪ട്ടിയിൽ നിന്നുതന്നെയുള്ള സമ്മ൪ദത്തെ തുട൪ന്ന്, മൂന്നു മണി മുതൽ ഏഴുവരെ കെ്ലേസ് റോഡിൽ പ്രകടനത്തിന് അനുമതി നൽകുകയായിരുന്നു. അനുമതി നൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സംസ്ഥാന മന്ത്രിസഭയിലെ മുതി൪ന്ന അംഗമായ കെ. ജന റെഡ്ഡി, മുഖ്യമന്ത്രി എൻ. കിരൺകുമാ൪ റെഡ്ഡിക്ക് മുന്നറിയിപ്പ് നൽകുകയുണ്ടായി. ജെ.എ.സി, തെലുങ്കാന രാഷ്ട്രസമിതി (ടി.ആ൪.എസ്), ബി.ജെ.പി, സി.പി.ഐ എന്നിവക്കു പുറമെ നിരവധി വിദ്യാ൪ഥി, അഭിഭാഷക സംഘടനകളും പ്രത്യേകം പ്രകടനങ്ങൾ നയിച്ച് പ്രധാന മാ൪ച്ചിൽ ചേ൪ന്നു. ഉസ്മാനിയ വാഴ്സിറ്റി വിദ്യാ൪ഥികളെ സ൪വകലാശാല കവാടത്തിൽവെച്ചുതന്നെ പൊലീസ് തടഞ്ഞത് വൻ സംഘ൪ഷത്തിന് കാരണമായി. ബാരിക്കേഡുകൾ തക൪ത്ത് മുന്നേറിയ വിദ്യാ൪ഥികളെ കണ്ണീ൪വാതക ഷെല്ലുകളുമായി നേരിട്ടെങ്കിലും ഇവ൪ പിന്മാറിയില്ല. ഒടുവിൽ ഇവ൪ക്ക് അനുമതി നൽകുകയായിരുന്നു. ട്രെയിനുകളും ബസുകളും റദ്ദാക്കി, മാ൪ച്ച് പൊളിക്കാൻ സ൪ക്കാ൪ ഗൂഢശ്രമം നടത്തിയതായി സമരമസമിതി നേതാവ് എം. കോതണ്ഡൻ ആരോപിച്ചു. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത വിപ്ളവകവി ഗദ്ദ൪, ‘അറസ്റ്റുകൊണ്ടൊന്നും ഈ മുന്നേറ്റത്തെ തടയാനാവില്ലെ’ന്ന് മുന്നറിയിപ്പു നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.