ഇറാഖില്‍ സ്ഫോടന പരമ്പര; 32 മരണം
text_fieldsബഗ്ദാദ്: ഇറാഖ് തലസ്ഥാന നഗരമായ ബഗ്ദാദിലുണ്ടായ സ്ഫോടന പരമ്പരയിൽ പൊലീസുകാരടക്കം ചുരുങ്ങിയത് 32 പേ൪ കൊല്ലപ്പെട്ടു. സുരക്ഷാ സേനയെ ലക്ഷ്യംവെച്ച് നഗരത്തിലെ പല സ്ഥലങ്ങളിലായി നടത്തിയ സ്ഫോടനങ്ങളിൽ 84ഓളം പേ൪ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ബഗ്ദാദിൽ നിന്ന് 20 കിലോമീറ്റ൪ അകലെയുള്ള താജിയിൽ മൂന്നു കാ൪ബോംബ് ആക്രമണങ്ങളാണ് ഉണ്ടായത്. സ്ഫോടനത്തിൽ എട്ടുപേ൪ മരിക്കുകയും 24 പേ൪ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ബഗ്ദാദിൻെറ തെക്കുകിഴക്കൻ നഗരമായ കൂതുൽ ഇമാറയിലുണ്ടായ ചാവേ൪ കാ൪ ബോംബ് സ്ഫോടനത്തിൽ നാലു പൊലീസുകാ൪ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ ജില്ലയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് നി൪ത്തിയിട്ട കാ൪ പൊട്ടിത്തെറിച്ചാണ് രണ്ടു പേ൪ മരിച്ചത്.
ബഗ്ദാദിലെ ഖാൻ ബനീസാദ് മാ൪ക്കറ്റിലാണ് മറ്റൊരു സ്ഫോടനം അരങ്ങേറിയത്. ഇവിടെ നിരവധി പൊലീസുകാ൪ക്ക് പരിക്കേൽക്കുകയും ഒരു സിവിലിയൻ കൊല്ലപ്പെടുകയും ചെയ്തു. ബലദ്റൂസിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പൊലീസുകാ൪ കൊല്ലപ്പെട്ടു. തറാമിയയിൽ റോഡരികിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനിക൪ കൊല്ലപ്പെടുകയും 10ഓളം പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.