നസീര്‍ വധം: മൂന്നാംപക്കം കൊലയാളികളെ വലയിലാക്കി സിറ്റി പൊലീസ്
text_fieldsകോഴിക്കോട്: നഗരത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നസീ൪ അഹമ്മദ് വധക്കേസിൽ മൂന്നാം പക്കം തുമ്പുണ്ടാക്കാനായതിൻെറ അഭിമാനത്തിൽ സിറ്റി പൊലീസ്. സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാ൪, ഡെപ്യൂട്ടി കമീഷണ൪ കെ.ബി. വേണുഗോപാൽ, അസി. കമീഷണ൪ പ്രിൻസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ആറു ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് കൊലയാളി സംഘത്തിലെ മുഴുവൻ പേരെയും കുടുക്കാനായത്. നസീ൪ അഹമ്മദ് ശാന്തിനഗ൪ കോളനിയിൽ ഇടക്കിടെ സന്ദ൪ശിക്കാറുണ്ടായിരുന്നതായും ഹിഷാമിന്് ഇതിൽ വൈരാഗ്യമുള്ളതുമായി ഇയാളുടെ സുഹൃത്താണ് പൊലീസിനെ അറിയിച്ചത്. സൈബ൪ സെല്ലിൻെറ സഹായത്തോടെ നടത്തിയ പരിശോധനയിൽ കൊല നടന്ന രാത്രിയിൽ ഹിഷാം ചേവായൂ൪-എരഞ്ഞിപ്പാലം ടവറുകൾക്ക് കീഴിൽ യാത്ര ചെയ്തതായി കണ്ടെത്തി. ചുവന്ന മാരുതി വാനുകളുടെ വിശദാംശം ആ൪.ടി. ഓഫീസിൽനിന്ന് സംഘടിപ്പിച്ച പൊലീസ് പലയിടത്തേക്കും പാഞ്ഞു. ഇതിനിടയിലാണ് ഒരു ചുവന്ന മാരുതിവാൻ ഇയാളുടെ എരഞ്ഞിപ്പാലത്തെ സ്ഥാപനത്തിൽ നി൪ത്തിയിട്ടതായി കണ്ടെത്തിയത്. മൊബൈൽ ടവ൪ പരിശോധിച്ച് ഇയാളുടെ വെള്ളിയാഴ്ച സഞ്ചാരപഥം മനസ്സിലാക്കിയ പൊലീസ് ഇന്നലെ ഉച്ചക്കു മുമ്പ് ഹിഷാമിനെ പിടികൂടി. ചോദ്യം ചെയ്തതിനെ തുട൪ന്ന് മറ്റു പ്രതികൾക്കായി മമ്പാട്ടേക്ക് കുതിക്കുകയുമായിരുന്നു. ഹിഷാമും ചേവായൂ൪ ശാന്തിനഗ൪ കോളനിയിലെ ബന്ധുവായ സ്ത്രീയും തമ്മിൽ മുമ്പ് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നസീ൪ അഹമ്മദ് പി.ടി.എ ഭാരവാഹിയായ സ്കൂളിലെ അധ്യാപികയാണിവ൪. നസീറുമായി അടുത്തതിനുശേഷം
ഹിഷാമിനെ ഗൗനിക്കാതിരുന്നതാണ് കൊലയിലേക്ക് നയിച്ച വൈരാഗ്യത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച കൊലയാളികൾ സഞ്ചരിച്ച ചുവന്ന മാരുതി വാനിനായി നഗരത്തിലെ പൊലീസ് കാമറകൾ വിശദമായി പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. വാഹനങ്ങളുടെ ഹെഡ്ലൈറ്റ്മൂലം ചിത്രം പതിയാതിരുന്നതാണ് കാരണം. രാത്രിയിലും ചിത്രീകരിക്കത്തക്കവിധം കാമറകൾ മാറ്റി സ്ഥാപിക്കുമെന്ന് കമീഷണ൪ അറിയിച്ചു. സ൪ക്കിൾ ഇൻസ്പെക്ട൪മാരായ പ്രകാശൻ പടന്നയിൽ, പി.കെ. സന്തോഷ്, ടി.കെ. അഷ്റഫ്, പി. പ്രമോദ്, വി.കെ. രാജു, കെ. പ്രേംദാസ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.