സ്നേഹാദരങ്ങളോടെ വയോജന ദിനാചരണം
text_fieldsകോഴിക്കോട്: വയോജന ദിനം കേരള സ്റ്റേറ്റ് സ൪വീസ് പെൻഷനേഴ്സ് യൂനിയൻ നോ൪ത് ബ്ളോക് കമ്മിറ്റി ആഭിമുഖ്യത്തിൽ പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. അച്യുതൻ നായ൪ അധ്യക്ഷത വഹിച്ചു. സുകുമാരൻ വേങ്ങേരി, ക൪ഷകൻ മൂത്താട്ട് രാമകൃഷ്ണൻ, തെങ്ങുകയറ്റ തൊഴിലാളി വി. സാമിക്കുട്ടി, നാടക നടൻ സത്യനാഥൻ പുന്നശ്ശേരി എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി എ. ഗംഗാധരൻ നായ൪, കൗൺസില൪ കെ.സി. ശോഭിത, വിവിധ വിഷയങ്ങളിൽ ഡോ. കെ.ബി. രമേശ്, എം. ചന്ദ്രശേഖരൻ, എം.വി. രവിരാജ്, പി.പി. ലളിത, കെ.ജെ. ജേക്കബ്, എൻ. ഭാസ്കരൻ എന്നിവ൪ സംസാരിച്ചു.
ജില്ലാ മെഡിക്കൽ ഓഫിസിൻെറയും എ.ഡബ്ള്യു.എച്ച് മൾട്ടി സ൪വീസ് സെൻററിൻെറയും സംയുക്താഭിമുഖ്യത്തിൽ ലോക വയോജന ദിനത്തിൽ രാവിലെ 10ന് ഡോ. എം. ശ്യാമള (അഡീ. ഡി.എം.ഒ) അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. പി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു.
അശോകൻ ആലപ്രത്ത്, കെ. ഇബ്രാഹിം, ബീന ഷാജു, പി.പി. സുധാകരൻ (ജില്ലാ മാസ് മീഡിയാ ഓഫിസ൪), എം.പി. മണി (ഡെ.മാസ് മീഡിയാ ഓഫിസ൪). ഡോ. പി. പ്രതിഭ (ആ൪.സി.എച്ച് ഓഫിസ൪), പി.എം.എ. ഗഫൂ൪ എന്നിവ൪ സംസാരിച്ചു.
കാലിക്കറ്റ് ഗേൾസ് ഹയ൪ സെക്കൻഡറി സ്കൂൾ നാഷനൽ സ൪വീസ് സ്കീം ദത്ത്ഗ്രാമമായ വട്ടക്കുണ്ട് പ്രദേശത്ത് വയോജന ദിനത്തിൽ ‘സ്നേഹ സാന്ത്വനം’ പരിപാടി സംഘടിപ്പിച്ചു. കൗൺസില൪ ബ്രസീലിയ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.പി. ആമിന അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം. അബ്ദു, ഇ.വി. ഹസീന, എ. വിലാസിനി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസ൪ എം.കെ. ഫൈസൽ തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.