നാളെ കടയടവ്; വ്യാപാരികള്‍ പ്രകടനം നടത്തും
text_fieldsകണ്ണൂ൪: സ൪ക്കാറിൻെറ വ്യാപാരദ്രോഹനയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻെറ ഭാഗമായി ജില്ലയിൽ ബുധനാഴ്ച കടകളടച്ച് പ്രകടനവും ധ൪ണയും നടത്തുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള മുഴുവൻ വ്യാപാരസ്ഥാപനങ്ങളും രാവിലെ ആറ് മുതൽ അടക്കും. ചില്ലറ വ്യാപാര മേഖലയിൽ വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്രസ൪ക്കാ൪ തീരുമാനം പിൻവലിക്കുക, ഇക്കാര്യത്തിൽ സംസ്ഥാന സ൪ക്കാ൪ നിലപാട് വ്യക്തമാക്കുക, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാ൪ത്താസമ്മേളനത്തിൽ വി. ഗോപിനാഥ്, എം.എ. ഹമീദ് ഹാജി, ജയരാജൻ പുത്തലത്ത്, ടി. വിജയൻ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.