യുവാക്കളെ വെട്ടിയ സംഭവം: ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍
text_fieldsപന്തളം: പുന്തലയിൽ രണ്ട് യുവാക്കളെ വെട്ടിയ സംഭവത്തിൽ ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിന് അടൂ൪ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയമിച്ചു. ശനിയാഴ്ച രാത്രിയിൽ കക്കട പാലത്തിന് സമീപം നിൽക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ കക്കട മേഖലാ കമ്മിറ്റി സെക്രട്ടറി പുന്തല കക്കട തടത്തിൽ വീട്ടിൽ മജീദിൻെറ മകൻ ടി.എം. സക്കീ൪ (22), യൂത്ത്കോൺഗ്രസ് ചെങ്ങന്നൂ൪ നിയോജകമണ്ഡലം സെക്രട്ടറി പുന്തല കക്കട മണ്ണിലയ്യത്ത് വീട്ടിൽ ഷെമീം റാവുത്ത൪ (22) എന്നിവരെ വെട്ടാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മൂന്ന് വാളുകളാണ് കണ്ടെത്തിയത്. ഞായറാഴ്ച പുല൪ച്ചെ എം.സി റോഡിൽ മാന്തുക രണ്ടാം പുഞ്ചക്ക് സമീപത്തുനിന്ന് രണ്ട് വാളും തിങ്കളാഴ്ച പുല൪ച്ചെ മാന്തുക ആലുംമണ്ണിൽ റോഡിന് സമീപത്തുനിന്ന് ഒരു വാളുമാണ് നാട്ടുകാ൪ കണ്ടെത്തിയത്. ഇത് പിന്നീട് പൊലീസിന് കൈമാറി. വാളിൽ കണ്ട രക്തക്കറ പരിശോധിക്കന്നതിനായി ഫോറൻസിക് ലാബിലേക്ക് അയച്ചു.
ഇതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അടൂ൪ ഡിവൈ.എസ്.പി അനിൽദാസിൻെറ നേതൃത്വത്തിൽ അടൂ൪ സി.ഐ. ശ്രീകുമാ൪, പന്തളം സി.ഐ ആ൪. ജയരാജ്, വടശേരിക്കര സി.ഐ രവികുമാ൪, കോഴഞ്ചേരി സി.ഐ സക്കറിയ മാത്യു, എസ്.ഐമാരായ അലക്സാണ്ട൪ തങ്കച്ചൻ, ശ്രീകുമാ൪, വിനോദ്, ആസാദ് അബ്ദുൽകലാം, സലിം എന്നിവരങ്ങിയ 25 അംഗ പൊലീസ് ടീമിനാണ് അന്വേഷണ ചുമതല. ജില്ലാ പൊലീസ് ചീഫ് കെ.കെ. ബാലചന്ദ്രനാണ് ടീമിന് രൂപം നൽകിയത്.
ഇതിനിടെ, ആ൪.എസ്.എസ് പ്രവ൪ത്തകൻ മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. വിശാൽകുമാറിൻെറ കൊലപാതകം അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചിന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.