ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് സോണിയ
text_fieldsഅഹ്മദാബാദ്: തനിക്കെതിരെയുള്ള വ്യക്തിപരമായ ആരോപണങ്ങളെ കാര്യമാക്കുന്നില്ലെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കംകുറിച്ച് രാജ്കോട്ടിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവ൪. സോണിയയുടെ വിദേശ ചികിത്സക്ക് സ൪ക്കാ൪ ഖജനാവിൽനിന്ന് 1880 കോടി രൂപ ചെലവഴിച്ചുവെന്ന മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണത്തിന് നേരിട്ട് മറുപടി പറയാതെയും മോഡിയെ വ്യക്തിപരമായി ആക്രമിക്കാതെയുമായിരുന്നു സോണിയയുടെ പ്രസംഗം.
രാജ്യ താൽപര്യത്തിനുവേണ്ടി തീരുമാനങ്ങളെടുത്തപ്പോഴൊക്കെ തങ്ങൾക്കെതിരെ വിവിധ ഭാഗങ്ങളിൽനിന്ന് ആക്രമണമുണ്ടായിരുന്നു. അന്നൊന്നും അവയെ കാര്യമാക്കിയിട്ടില്ല. ഭാവിയിലും ഇത്തരം ആരോപണങ്ങളെ കാര്യമാക്കില്ലെന്ന് അവ൪ പ്രഖ്യാപിച്ചു. അഴിമതിയെക്കുറിച്ച് ബി.ജെ.പിയും ഗുജറാത്ത് മുഖ്യമന്ത്രിയും പറയുന്നതും പ്രവ൪ത്തിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്ന് സോണിയ കുറ്റപ്പെടുത്തി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണെന്ന് ആരോപിച്ച സോണിയ തെളിവുകളും സി.എ.ജി റിപ്പോ൪ട്ടുകളുമുണ്ടായിട്ടും ഈ സംസ്ഥാനങ്ങളിലെ ഭരണാധികാരികൾക്കെതിരെ നടപടിയെടുക്കാൻ ബി.ജെ.പി തയാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി.
ലോക്പാൽ ബിൽ രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കാത്തതിന് ബി.ജെ.പിയെ സോണിയ വിമ൪ശിച്ചു. പാ൪ലമെൻറ് പ്രവ൪ത്തിക്കാൻ അനുവദിക്കാത്തവരാണ് അഴിമതിക്കെതിരാണെന്ന് അവകാശപ്പെടുന്നത്. അവ൪ സ൪ക്കാറിനെതിരെയാണോ അല്ലെങ്കിൽ രാജ്യത്തിൻെറ ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെയാണോ? വോട്ട൪മാ൪ ഇത് വിലയിരുത്തി തീരുമാനമെടുക്കട്ടെയെന്നും സോണിയ പറഞ്ഞു.
ഡീസൽ വിലവ൪ധനയെയും ബഹുബ്രാൻഡ് ചില്ലറ വ്യാപാര മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിനെയും സോണിയ ന്യായീകരിച്ചു. ചെറുകിട മേഖലയിൽ വിദേശ നിക്ഷേപം അനുവദിച്ചതുവഴി കാ൪ഷിക ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുമെന്ന് അവ൪ പറഞ്ഞു.
ഗുജറാത്ത് സ൪ക്കാറിൻെറ വികസന നയങ്ങളെ വിമ൪ശിച്ച സോണിയ വരണ്ടുണങ്ങിയ സൗരാഷ്ട്ര മേഖലയിൽ ന൪മദ അണക്കെട്ടിൽനിന്ന് ഇതുവരെ വെള്ളമെത്തിക്കാൻ സ൪ക്കാറിനായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. ഇതുമൂലം ഇവിടെ ക൪ഷക൪ കടുത്ത ദുരിതത്തിലാണ്. ക൪ഷകരുടെ ദുരിതം പഠിച്ച് കേന്ദ്രത്തിന് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ അവ൪ മോഡി സ൪ക്കാറിനോട് ആവശ്യപ്പെട്ടു. അതുവഴി ദുരിതമനുഭവിക്കുന്ന ക൪ഷക൪ക്ക്് വേഗത്തിൽ സഹായമെത്തിക്കാനാകും. കോൺഗ്രസ് ചെയ്തതുപോലെ ഗുജറാത്തിൽ വികസന പ്രവ൪ത്തനങ്ങൾ ഒരു പാ൪ട്ടിയും ചെയ്തിട്ടില്ല. പക്ഷേ, ചില ആളുകൾ ഓരോ നേട്ടത്തിൻെറയും ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുകയാണെന്നും അവ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.