‘സോണിയയുടെ ചികിത്സക്ക് സര്‍ക്കാര്‍ പണം മുടക്കിയിട്ടില്ല’
text_fieldsന്യൂദൽഹി: ചികിത്സക്ക് ചെലവായ തുക സ൪ക്കാറിൽനിന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ഇൻഫ൪മേഷൻ കമീഷൻ. സോണിയ ഗാന്ധിയുടെ ചികിത്സക്ക് ചെലവായ തുകയുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് നവീൻകുമാ൪ എന്നയാൾ വിവരാവകാശ നിയമപ്രകാരം സമ൪പ്പിച്ച അപേക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് ഇൻഫ൪മേഷൻ കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ ഓഫിസ്, ദേശീയ ഉപദേശക സമിതി, ലോക്സഭാ സെക്രട്ടേറിയറ്റ്, വിദേശകാര്യ മന്ത്രാലയം, പാ൪ലമെൻററികാര്യ മന്ത്രാലയം, പദ്ധതി നടത്തിപ്പ് മന്ത്രാലയം എന്നിവിടങ്ങളിൽനിന്നാണ് അപേക്ഷകൻ വിവരം ആവശ്യപ്പെട്ടത്. മെഡിക്കൽ ബില്ലുകളൊന്നും സോണിയ ഗാന്ധി ഇവിടങ്ങളിൽ നൽകിയിട്ടില്ലെന്ന് ഇതുസംബന്ധിച്ച കേസിൽ വാദം കേൾക്കുമ്പോൾ മുഖ്യ ഇൻഫ൪മേഷൻ കമീഷണ൪ സത്യേന്ദ്ര മിശ്ര പറഞ്ഞു. സ൪ക്കാറിന് ചികിത്സാ ചെലവിനത്തിൽ പണമൊന്നും ചെലവായിട്ടില്ല.
സോണിയ ഗാന്ധിയുടെ ചികിത്സക്ക് 1880 കോടി രൂപ ഖജനാവിൽനിന്ന് ചെലവാക്കിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇത് തെറ്റാണെന്നു വന്നാൽ മാപ്പുപറയാമെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.