മരുതി കാറുകളുടെ വിലയില്‍ വര്‍ധന
text_fieldsന്യൂദൽഹി: മാരുതി സുസുക്കി കാറുകളുടെ വില വ൪ധിപ്പിക്കാൻ തീരുമാനിച്ചു. എല്ലാ മോഡലുകൾക്കും വില വ൪ധന ബാധകമാവും. 2500 മുതൽ 5,250 രൂപ വരെയാണ് വ൪ധന. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വിദേശ നാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവുമാണ് വില കൂട്ടാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. വ൪ധന ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും മാരുതി വക്താവ് വ്യക്തമാക്കി.
ഏറ്റവും ചെറിയ കാ൪ ആയ മാരുതി 800 മുതൽ ആഡംബര കാറായ കിസാഷി വരെ ഇവ൪ വിപണിയിൽ ഇറക്കുന്നുണ്ട്. 2.04 ലക്ഷം മുതൽ 17.5 ലക്ഷം വരെയാണ് ഇവയുടെ ന്യൂദൽഹിയിലെ എക്സ്ഷോറൂം വില. കയറ്റുമതിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പുതിയ വിദേശ വിപണികൾ കണ്ടെത്തി പ്രതികൂല സാഹചര്യം മറികടക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
മറ്റു കാ൪ നി൪മാതാക്കളായ ഹോണ്ട കാ൪സ്,ജനറൽ മോട്ടോ൪സ്, ഓഡി തുടങ്ങിയവയും വില വ൪ധനയുമായി രംഗത്തുണ്ട്. ഹോണ്ട അതിൻെറ മോഡലകുളായ ബ്രയോ,ജാസ്,സിറ്റി എന്നിവക്ക് 2.6 ശതമാനം വരെ വില വ൪ധിപ്പിച്ചിട്ടുണ്ട്. ഓഡിയുടെ ക്യൂ ത്രി മോഡലിന് രണ്ടു ശതമാനം വരെയും വ൪ധിപ്പിച്ചു. അതേസമയം,ടാറ്റ മോട്ടോ൪സ് അവരുടെ കോപാക്ട് കാ൪ ആയ ഇൻഡിക്ക ഇ.വി 2 വിന് 23,000 രൂപ കുറച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.