പിടികിട്ടാപ്പുള്ളി ക്രൈം ബ്രാഞ്ച് പിടിയില്‍
text_fieldsകൊച്ചി: സ്പിരിറ്റ് കള്ളക്കടത്ത്, വാഹന മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ക്രൈം ബ്രാഞ്ച് പിടിയിൽ. കാസ൪കോട് മഞ്ചേശ്വരം ഹൊസങ്കടി മിയാമദ് മുനീറാ മൻസിലിൽ സിദ്ദീഖാണ് (41) ക്രൈംബ്രാഞ്ച് എച്ച്.എച്ച്.ഡബ്ള്യു വിൻെറ പിടിയിലായത്. അൻവ൪, ബഷീ൪, ഇംതിയാസ്, നൂറുദ്ദീൻ എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുന്നുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള മിഥില മോഹൻ വെടിയേറ്റ് മരിച്ച കേസിൽ ഇയാൾ സംശയിക്കപ്പെട്ടിരുന്നു. മിഥില മോഹൻെറ ഡ്രൈവറായി വ൪ഷങ്ങളോളം ജോലിയെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കേരളത്തിനകത്തും പുറത്തും സ്പിരിറ്റ് കള്ളക്കടത്ത്, മോഷണം, അടിപിടിക്കേസുകൾ നിലവിലുണ്ട്. ഈ കേസുകളിലെല്ലാം ജാമ്യം എടുത്ത് പൊലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു.
മിഥില മോഹൻ വധക്കേസിൻെറ അന്വേഷണത്തിനിടെയാണ് ക്രൈംബ്രാഞ്ചിൻെറ പിടിയിലായത്. വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ലോറി മോഷണക്കേസിലും പ്രതിയാണിയാൾ. മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് എച്ച്.എച്ച്.ഡബ്ള്യു പൊലീസ് സൂപ്രണ്ട് കെ.ജി. സൈമണിൻെറ നേതൃത്വത്തിൽ എസ്.സി.പി.ഒ സിറാജുദ്ദീൻ, സി.പി.ഒമാരായ റഫീഖ്, സജി ജോൺ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ 10 വ൪ഷമായി കേരള പൊലീസിനെയും ക൪ണാടക പൊലീസിനെയും വിദഗ്ധമായി കബളിപ്പിച്ച് നടന്ന ഇയാളെ മംഗലാപുരത്തെ ഉൾഗ്രാമമായ പൊളലിയിൽനിന്ന് പിടികൂടിയത്.
മുമ്പ് പലതവണ സിദ്ദീഖിനെ അന്വേഷിച്ച് പൊലീസ് കാസ൪കോട്ടും ക൪ണാടകയിലെ വിവിധ സ്ഥലങ്ങളിലും പോയിരുന്നു. പൊലീസിൻെറ സാന്നിധ്യം ഉണ്ടായാൽ അവിടെ നിന്ന് മുങ്ങുകയാണ് പതിവ്. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.