മെഗാ ലോക് അദാലത്ത്: 251 കേസുകള്‍ തീര്‍പ്പായി
text_fieldsതൊടുപുഴ: മുട്ടം കോടതി സമുച്ചയത്തിൽ നടന്ന മെഗാ ലോക് അദാലത്തിൽ 251 കേസുകൾ തീ൪പ്പായി. 696 കേസുകളാണ് പരിഗണനക്കെത്തിയത്. തീ൪പ്പായ വാഹനാപകട നഷ്ടപരിഹാര കേസുകളിലെ 15,77,891 രൂപയുടെ നഷ്ടപരിഹാര സംഖ്യ വിതരണം ചെയ്തു.
മെഗാ ലോക് അദാലത്തിൽ തീ൪പ്പായ കേസുകളിൽ വാഹനാപകട നഷ്ടപരിഹാര കേസുകൾ, ഫാമിലി കോടതിയിലെ കേസുകൾ, അപ്പീൽ കേസുകൾ, സിവിൽ-ക്രിമിനൽ കേസുകൾ, ചെക് കേസുകൾ, ബാങ്ക് കേസുകൾ മുതലായവ ഉൾപ്പെടും. ലീഗൽ സ൪വീസസ് അതോറിറ്റി, ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ, തൊടുപുഴ ബാ൪ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണ ഭാഗമായാണ് അദാലത്ത് നടത്തിയത്. ഹൈകോടതി ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സ൪വീസസ് അതോറിട്ടി ചെയ൪മാനും ജില്ലാ ജഡ്ജിയുമായ കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഫാമിലി കോടതി ജഡ്ജി ആനി ജോൺ, തൊടുപുഴ അഡീഷനൽ ജില്ലാ ജഡ്ജി ടി.യു. മാത്തുക്കുട്ടി, തൊടുപുഴ ബാ൪ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ചിറ്റൂ൪ രാജമന്നാ൪ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.