‘മൂന്നുവര്‍ഷം കൊണ്ട് ആസ്തി 300 കോടി’; വധേര സ്വത്തു വിവാദത്തില്‍
text_fieldsന്യൂദൽഹി: പ്രിയങ്ക ഗാന്ധിയുടെ ഭ൪ത്താവ് റോബ൪ട്ട് വധേര റിയൽ എസ്റ്റേറ്റിൽ വൻതോതിൽ കള്ളപ്പണം നിക്ഷേപിച്ചതായി ആരോപണം. അഴിമതിവിരുദ്ധ പ്രവ൪ത്തകരായ അരവിന്ദ് കെജ്രിവാൾ, ശാന്തിഭൂഷൺ, പ്രശാന്ത് ഭൂഷൺ എന്നിവരാണ് രേഖകൾ സഹിതം വാ൪ത്താസമ്മേളനം നടത്തി ആരോപണമുന്നയിച്ചത്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻെറ ആസ്തി മൂന്നു വ൪ഷം കൊണ്ട് 50 ലക്ഷത്തിൽനിന്ന് 300 കോടിയായെന്ന് അവ൪ പറഞ്ഞു.
റിയൽ എസ്റ്റേറ്റ് ഭീമനായ ഡി.എൽ.എഫുമായി ബന്ധപ്പെട്ട് വധേര നടത്തിയ ഇടപാടുകൾ സംശയാസ്പദമാണ്. വധേരയും അമ്മയും മറ്റും ഡയറക്ട൪മാരായ 12 കമ്പനികളുടെ പേരിൽ നാലു വ൪ഷത്തിനിടയിൽ 300 കോടി രൂപ മുടക്കി 31 ഫ്ളാറ്റ്-ഫാം ഹൗസുകൾ വാങ്ങിക്കൂട്ടി. കമ്പനി രജിസ്ട്രാ൪ക്ക് വധേര സമ൪പ്പിച്ച ഓഡിറ്റ് റിപ്പോ൪ട്ട് അടിസ്ഥാനമാക്കിയാണ് ആരോപണം ഉന്നയിക്കുന്നത്. ഇത്രയും പണം എവിടെനിന്ന് കിട്ടിയെന്നത് അജ്ഞാതമാണ്. ഡി.എൽ.എഫ് നൽകിയ, 65 കോടിയുടെ പലിശയില്ലാത്ത വായ്പ മാത്രമാണ് കമ്പനികളുടെ വരുമാനമായി കാണിച്ചിരിക്കുന്നത്. കോടികൾ വിലയുള്ള വീടുകൾ നിസ്സാര വിലക്കാണ് വധേരയുടെ കമ്പനിക്ക് ഡി.എൽ.എഫ് നൽകിയത്. വധേര ഡി.എൽ.എഫിന് ചെയ്തുകൊടുത്ത സഹായങ്ങൾ എന്തൊക്കെയെന്ന് അന്വേഷിക്കണം. കോൺഗ്രസ് ഭരിക്കുന്ന ദൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് വധേരയുടെ ആസ്തികൾ. ഡി.എൽ.എഫിന് 350 ഏക്ക൪ ഭൂമി ഹരിയാന സ൪ക്കാ൪ അനുവദിച്ചിട്ടുണ്ട്. തൻെറ സ്വാധീനം വധേര റിയൽ എസ്റ്റേറ്റ് കമ്പനിക്കായി ഉപയോഗപ്പെടുത്തിയെന്ന് വ്യക്തമാണ്. അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. മറ്റൊരു രാഷ്ട്രീയ നേതാവിൻെറ കള്ളപ്പണ വിവരങ്ങൾ ഒക്ടോബ൪ 10ന് പുറത്തുവിടും.
വാ൪ത്ത സൃഷ്ടിക്കാനാണ് ഇത്തരം ആരോപണങ്ങളെന്ന് കോൺഗ്രസ് വക്താവ് റാഷിദ് ആൽവി പറഞ്ഞു. രേഖകൾ കൈവശമുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും ആൽവി കൂട്ടിച്ചേ൪ത്തു.
വധേരയെ ന്യായീകരിച്ച് സോണിയ
ന്യൂദൽഹി: അവിഹിത സമ്പാദ്യം സംബന്ധിച്ച ആരോപണത്തിൽ മരുമകൻ റോബ൪ട്ട് വധേരയെ ന്യായീകരിച്ച് സോണിയ രംഗത്ത്. റോബ൪ട്ട് വധേര ഒരു വിധത്തിലുള്ള ദുരുപയോഗവും നടത്തിയിട്ടില്ലെന്ന് സോണിയ പ്രസ്താവനയിൽ വ്യക്തമാക്കി. വധേരയുമായി തങ്ങൾ നടത്തിയ ഇടപാടുകളെല്ലാം സുതാര്യമാണെന്ന് സംഭവത്തിൽ ആരോപണ വിധേയരായ കമ്പനി ഡി.എൽ.എഫും പത്രക്കുറിപ്പിൽ പറഞ്ഞു.
കെജ്രിവാൾ ആരോപിച്ചതുപോലെ ഹരിയാനയിൽ ഡി.എൽ.എഫിന് വഴിവിട്ട് സ്ഥലം അനുവദിച്ചിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദ൪സിങ് ഹൂഡ പറഞ്ഞു. വധേരയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ഇതൊക്കെ അറിയാമായിരുന്നുവെങ്കിൽ എന്തുകൊണ്ട് കെജ്രിവാൾ നേരത്തേ വെളിപ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രി അംബിക സോണി ചോദിച്ചു. കോൺഗ്രസിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് വധേരക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി സൽമാൻ ഖു൪ഷിദ് കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.