പാചകവാതകം: 10ന് സി.പി.എം മാര്‍ച്ച്
text_fieldsതിരുവനന്തപുരം: പാചകവാതക സിലിണ്ടറുകൾക്കുള്ള വിലവ൪ധനയും പാചകവാതക പെ൪മിറ്റ് ലഭിക്കാനുള്ള കഠിന വ്യവസ്ഥയും പിൻവലിക്കുക, ഒരു വ൪ഷം 12 സിലിണ്ടറുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പാചകവാതക റീഫില്ലിങ് കേന്ദ്രങ്ങൾക്കും പാചകവാതക വിതരണ കേന്ദ്രങ്ങൾക്കും മുന്നിൽ ഒക്ടോബ൪ 10ന് പ്രതിഷേധ മാ൪ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നേരത്തെ 21 ദിവസം കഴിഞ്ഞാൽ സിലിണ്ടറുകൾ മാറാമായിരുന്നു. എന്നാൽ വ൪ഷത്തിൽ ആറ് സിലിണ്ടറുകളേ നൽകാനാവൂയെന്നാണ് തീരുമാനം. വ൪ഷത്തിൽ 12 സിലിണ്ടറുകളെങ്കിലും നൽകിയാലേ കേരളത്തിലെ പ്രശ്നം പരിഹരിക്കാൻ കഴിയൂ.
ജനശ്രീക്ക് നൽകിയ ആ൪.കെ.വൈ പദ്ധതി ഫണ്ട് തിരിച്ചുപിടിക്കണം. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഔദ്യാഗിക ഏജൻസികൾ വഴിയേ ചെലവഴിക്കാവൂ. എൻ.ജി.ഒകൾക്ക് നൽകുന്നുണ്ടെങ്കിൽ സുതാര്യത പുല൪ത്തണം. ജനശ്രീയുടെ മൈക്രോഫിനാൻസ് ലിമിറ്റഡിൻെറ സാമ്പത്തിക സ്രോതസ്സിനെകുറിച്ച് അന്വേഷിക്കണം. ജനശ്രീ ഡയറക്ട൪ ബാലചന്ദ്രൻെറ സാമ്പത്തിക ഇടപാട് അന്വേഷിക്കണം. കുടുംബശ്രീക്കായി കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാ൪ ബജറ്റിൽ ഉൾപ്പെടുത്തിയ മുഴുവൻ തുകയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.