മാക്ട ഫെഡറേഷന് പുതിയ ഭാരവാഹികള്‍
text_fieldsകൊച്ചി: മാക്ട ഫെഡറേഷൻെറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കാനം രാജേന്ദ്രൻ (രക്ഷാ.), സംവിധായകൻ അമ്പിളി (ചെയ൪.) സംവിധായകൻ കെ.ജി. വിജയകുമാ൪ (ജന. സെക്ര.), സംവിധായകൻ സൂര്യചന്ദ്രൻ, ബ്രൂസ്ലി രാജൻ (സെക്ര.), സുനിൽ ഡൈനാസ്റ്റിക്, റോയ് എടവനക്കാട് (വൈസ് ചെയ൪.), അജയ്കുമാ൪ ചെറായി (ട്രഷ.), കാമറമാൻ സന്തോഷ്, സംഗീതസംവിധായകൻ കുമാ൪ വൽസൻ, ഗാനരചയിതാവ് മോഹൻ പുത്തഞ്ചേരി, മേക്കപ്പ്മാൻ മണി ഷെരീഫ്, സാബു, നാസ൪ (കമ്മിറ്റി അംഗങ്ങൾ), സിബി പടിയറ (പി.ആ൪. ഒ) എന്നിവരാണ് ഭാരവാഹികൾ.
മലയാളസിനിമ നിലനിൽപ്പിന് പാടുപെടുന്ന ഇക്കാലത്ത് ഈ രംഗത്തെ സംഘടനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് പ്രസക്തിയില്ലെന്ന് മാക്ട ഫെഡറേഷൻെറ പുതിയ ചെയ൪മാനായി തെരഞ്ഞെടുക്കപ്പെട്ട സംവിധായകൻ അമ്പിളിയും ജനറൽ സെക്രട്ടറി കെ.ജി. വിജയകുമാറും പ്രസ്താവനയിൽ പറഞ്ഞു. സിനിമാ മേഖലയുടെ തക൪ച്ചയുടെ ഭാഗമായി ഗ്രാമീണമേഖലയിൽ തിയറ്ററുകൾ പൂട്ടിക്കഴിഞ്ഞു. അതിനാൽ മലയാള സിനിമാമേഖലയിൽ പ്രവ൪ത്തിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രവ൪ത്തനങ്ങളാണ് കാലം ആവശ്യപ്പെടുന്നതെന്നും അവ൪ പറഞ്ഞു. മാക്ട ഫെഡറേഷൻ ഭാരവാഹികൾക്ക് തൊഴിൽ നിഷേധിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.