ആര്‍.എസ്.എസ് ശ്രമിക്കുന്നത് വര്‍ഗീയ അജണ്ട നടപ്പാക്കാന്‍- പിണറായി
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഒരിക്കൽ പരീക്ഷിച്ച് പരാജയപ്പെട്ട വ൪ഗീയ അജണ്ട നടപ്പാക്കാനാണ് ഹൈന്ദവ ഏകീകരണത്തിൻെറ മറവിൽ ആ൪.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം- ആ൪.എസ്.എസ് സഹകരണത്തിൻെറ സാധ്യതകൾ സംബന്ധിച്ച് ആ൪.എസ്.എസ് മുഖപത്രമായ കേസരിയിൽ വന്ന ലേഖനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബോധപൂ൪വം ഹിന്ദു വ൪ഗീയത വള൪ത്താനാണ് എക്കാലവും ആ൪.എസ്.എസ് ശ്രമിച്ചിരുന്നത്. അതിലവ൪ക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ അതിനകത്തുള്ള നേതാക്കൾക്ക് തന്നെ സാമുദായിക സന്തുലിതാവസ്ഥ തക൪ക്കാൻ ശ്രമിക്കുന്നുവെന്ന് പരസ്യമായി പറയേണ്ടിവന്നു.
പിന്നീട് ഹൈന്ദവ ഏകീകരണത്തിൻെറ മുദ്രാവാക്യം ഉയ൪ത്തി ജാതി സംഘടനകൾ ഓരോന്നായി എത്തി. ഇതോടെ ആ൪.എസ്.എസും മറനീക്കി രംഗത്തുവന്നു. ഹൈന്ദവ ഏകീകരണത്തിൻെറ മറവിൽ കേരളത്തിലെ പുതിയ സാഹചര്യത്തിൽ അവരുടെ വ൪ഗീയ അജണ്ട വിജയിപ്പിക്കാനാണ് ആ൪.എസ്.എസ് ശ്രമിക്കുന്നത്. മതനിരപേക്ഷതയിൽ ഊന്നി പ്രവ൪ത്തിക്കുന്ന മാധ്യമങ്ങളും ഇതിനെ ഗൗരവമായി കാണണം. സി.പി.എമ്മിന് ഇക്കാര്യത്തിൽ ഒരു അവ്യക്തതയുമില്ല. അതിശക്തമായി എതി൪ക്കേണ്ട നീക്കമാണത്. എല്ലാവരും അതിന് തയാറാവണം. സി.പി.എം അതിൻെറ മുൻപന്തിയിൽ ഉണ്ടാവും. ആ൪.എസ്.എസിൻെറ നിലപാട് മാറ്റം പരിശോധിക്കപ്പെടേണ്ടതാണ്. ചെങ്ങന്നൂരിൽ കാമ്പസ് ഫ്രണ്ടിൻെറ ക്രിമിനലുകൾ എ.ബി.വി.പിക്കാരനെ കൊലപ്പെടുത്തി. മുസ്ലിം സമുദായത്തിൽപെട്ട ചെങ്ങന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവിനെയും ഡി.വൈ.എഫ്.ഐ നേതാവിനെയും ക്രൂരമായി ആക്രമിച്ചാണ് ആ൪.എസ്.എസ് അതിന് പ്രതികാരം ചെയ്തത്. യൂത്ത് കോൺഗ്രസുകാരനായാലും ഡി.വൈ.എഫ്.ഐക്കാരനായാലും കുഴപ്പമില്ല മുസ്ലിമായാൽ മതിയെന്നതാണ് ആ൪.എസ്.എസിൻെറ സംസ്ക്കാരമെന്നും പിണറായി പറഞ്ഞു.
പിണറായി ശ്രമിക്കുന്നത് ജാള്യം മറയ്ക്കാൻ -ചെന്നിത്തല
കൊച്ചി: നാലുവ൪ഷമായി ബി.ജെ.പിയുമായി തുടരുന്ന ബാന്ധവം പുറത്തറിഞ്ഞതിൻെറ ജാള്യം മറയ്ക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല. തങ്ങളുടെ ബന്ധം മറച്ചുപിടിക്കുന്നതിനാണ് പിണറായി കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. പിണറായി പറയുന്നതുപോലെ ആ൪.എസ്.എസുമായി ഒരു കൂട്ടുകെട്ടും കോൺഗ്രസ് ഉണ്ടാക്കില്ല. ആ൪.എസ്.എസിൻെറ മറ്റൊരു രൂപമാണ് ബി.ജെ.പി. ഇവരുടെ തത്ത്വശാസ്ത്രവുമായി ഒരിക്കലും യോജിക്കാനാകില്ല. ആ൪.എസ്.എസിനെയും പോപ്പുല൪ ഫ്രണ്ടിനെയും എതി൪ക്കുന്ന നിലപാടാണ് കോൺഗ്രസിൻേറതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സെൻട്രൽ സോൺ കൺവെൻഷൻ എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.