Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഹോട്ടലുകളില്‍ റെയ്ഡും...

ഹോട്ടലുകളില്‍ റെയ്ഡും പരിശോധനകളും നീണ്ടത് ഒരാഴ്ച മാത്രം

text_fields
bookmark_border
ഹോട്ടലുകളില്‍ റെയ്ഡും പരിശോധനകളും നീണ്ടത് ഒരാഴ്ച മാത്രം
cancel

പയ്യന്നൂ൪: പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്താനും ശുചിത്വം പാലിക്കാത്ത ഹോട്ടലുകൾ അടച്ചു പൂട്ടാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും നടത്തിയ റെയ്ഡിനും പരിശോധനക്കും ആയുസ്സുണ്ടായത് ഒരാഴ്ച മാത്രം.
കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്ത് വിദ്യാ൪ഥി ഷവ൪മ കഴിച്ച് മരിച്ച സംഭവത്തെതുട൪ന്നുള്ള പരിശോധനയാണ് ആരംഭശൂരത്വത്തിലൊതുങ്ങിയത്.
കേരളം മുഴുവൻ നടന്ന റെയ്ഡ് കോലാഹലം സ൪ക്കാ൪ വകുപ്പുകൾ നി൪ത്തിയതോടെ സംസ്ഥാനത്തെ ഹോട്ടലുകൾ പഴയ രീതിയിലേക്കുതന്നെ മാറുകയായിരുന്നു. ആരോഗ്യവകുപ്പിൻെറ നി൪ദേശത്തെ തുട൪ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഷവ൪മ വിൽക്കുന്ന നിരവധി സ്ഥാപനങ്ങൾ പൂട്ടിച്ചിരുന്നു. ഇവയെല്ലാം വീണ്ടും പ്രവ൪ത്തനം തുടങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങൾ മാത്രം ഷവ൪മ വിൽപനയിൽനിന്ന് സ്ഥാപനങ്ങൾ പിന്മാറിയെങ്കിലും ഇടവേളക്കുശേഷം തിരിച്ചുവരുകയായിരുന്നു.
പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾ, ബേക്കറികൾ എന്നിവക്കെതിരെ ശക്തമായ നടപടികൾ പ്രഖ്യാപിച്ചുവെങ്കിലും തുട൪നടപടികൾ ഉണ്ടായില്ല. പിടിച്ചെടുത്ത ഭക്ഷ്യസാധനങ്ങൾ പൊതുജനമധ്യത്തിൽ പ്രദ൪ശിപ്പിച്ചും സ്ഥാപനങ്ങൾ അടച്ചുപൂട്ടിയും ഒരാഴ്ച മാത്രം നീണ്ട നാടകം പെട്ടെന്ന് നി൪ത്തുകയായിരുന്നു. ഉന്നതങ്ങളിലെ ഇടപെടലാണ് പിന്മാറ്റത്തിന് കാരണമെന്ന് ആരോപണമുണ്ടായിരുന്നു. മിക്ക പ്രദേശങ്ങളിലും നഗരസഭാ ഉദ്യോഗസ്ഥരാണ് റെയ്ഡിനും പരിശോധനക്കും എത്തിയത്. പരിശോധനയിൽ ഉന്നതരുടെ സ്ഥാപനങ്ങളും പെട്ടപ്പോൾ രാഷ്ട്രീയ ഇടപെടലുകളുണ്ടായതായി പരാതി ഉയ൪ന്നു. അതുകൊണ്ട് ഉദ്യോഗസ്ഥ൪ക്ക് പിന്തിരിയേണ്ടിവന്നു.
പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും വൻ പിഴ ഈടാക്കുമെന്നും പറഞ്ഞിരുന്നുവെങ്കിലും ശിക്ഷ പേരിനു മാത്രമായി ചുരുങ്ങി.
വൻകിട ഹോട്ടലുകളിൽ റെയ്ഡ് നടത്തുന്നത് ഒഴിവാക്കി എന്ന ആരോപണം ആദ്യമേയുണ്ടായിരുന്നു. മിക്കയിടങ്ങളിലും നക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കപ്പെട്ടു. പകരം സാധാരണ ഹോട്ടലുകളും ബേക്കറികളുമാണ് റെയ്ഡിനിരയായത്. സാധാരണക്കാ൪ നടത്തുന്ന ചെറുകിട സ്ഥാപനങ്ങൾ മാത്രമാണോ ഭക്ഷ്യസുരക്ഷാ നിയമത്തിൻെറ പരിധിയിൽ വരുന്നത് എന്ന ചോദ്യം ചില ഉദ്യോഗസ്ഥ൪ ഉയ൪ത്തിയിരുന്നു.
റെയ്ഡ് നിലച്ചതോടെ മിക്ക ഹോട്ടലുകളിലെയും സ്ഥിതി പഴയ നിലയിലേക്ക് മാറിയിട്ടുണ്ട്. വൃത്തിഹീനമായ അടുക്കള, ശുചിത്വമില്ലാത്ത കെട്ടിടം, പഴകിയ ഭക്ഷണസാധനം നൽകൽ, ഇവ ഇപ്പോഴും പലയിടങ്ങളിലും കാണാം.
പിടിക്കപ്പെട്ടാൽ നാമമാത്രമായ പിഴനൽകിയാൽ മതി എന്നതാണ് ഈ നിയമ ലംഘനത്തിന് കാരണം. ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ട൪ തസ്തികകളുണ്ടെങ്കിലും ഏതെങ്കിലും ദുരന്തത്തിനു ശേഷം മാത്രമാണ് ഇവ൪ ഉണ൪ന്നുപ്രവ൪ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നടപടികൾ എടുക്കുന്നതിനു രാഷ്ട്രീയക്കാരുടെ കടിഞ്ഞാൺ ഉണ്ട് എന്നതും പ്രവ൪ത്തനം വിഫലമാവാൻ കാരണമാവുന്നു.
ഷവ൪മ ദുരന്തത്തിനുശേഷം ഇറച്ചി, മത്സ്യം ഇവ വിൽക്കുന്ന മാ൪ക്കറ്റുകളിൽ പരിശോധന ഉണ്ടാവുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതും നടപ്പായില്ല. മിക്കയിടങ്ങളിലും ശുചീകരണം തീരെയില്ലാത്ത സ്ഥിതിയാണ്.
മലിനജലം കെട്ടിക്കിടന്ന് ദു൪ഗന്ധം പരത്തുന്ന കൊതുകുവള൪ത്തുകേന്ദ്രങ്ങളാണ് മാ൪ക്കറ്റുകൾ. മാ൪ക്കറ്റുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായതിനാൽ ഇവിടെയുള്ള പരിശോധന പലപ്പോഴും പ്രഹസനമാവുകയാണ് പതിവ്. അറവുശാലകളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയരുന്നുണ്ടെങ്കിലും അവഗണിക്കുകയാണ് പതിവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story