വാദ്രക്കെതിരെ കെജ്രിവാള്‍ വീണ്ടും
text_fieldsന്യൂദൽഹി: റോബ൪ട്ട് വാദ്രയുടെ സ്വത്ത് വിവാദവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊതുപ്രവ൪ത്തകനായ അരവിന്ദ് കെജ്രിവാൾ വാ൪ത്താസമ്മേളനത്തിൽ പുറത്തുവിട്ടു. റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫും റോബ൪ട്ട് വാദ്രയും കോൺഗ്രസും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന രേഖകളാണ് പുറത്തുവിട്ടത്. ഡി.എൽ.എഫിന് അവിഹിതമായി സഹായമൊന്നും ചെയ്തിട്ടില്ലെന്ന് ഹരിയാനയിലെ കോൺഗ്രസ് സ൪ക്കാ൪ വിശദീകരിച്ചതിന് മറുപടിയായാണ് കെജ്രിവാൾ പുതിയ രേഖകൾ പുറത്തുവിട്ടത്.
കെജ്രിവാളിൻെറ വാദങ്ങൾ ഇപ്രകാരമാണ്: ഗുഡ്ഗാവിൽ ആശുപത്രിക്ക് എന്ന പേരിൽ ഹരിയാന സ൪ക്കാ൪ 2006 ഡിസംബറിൽ ഏറ്റെടുത്ത 30 ഏക്ക൪ ഭൂമി 2007 മാ൪ച്ചിൽ ഡി.എൽ.എഫിന് പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാൻ കൈമാറി. ഇതിനെതിരെ ക൪ഷക൪ നൽകിയ ഹരജി അംഗീകരിച്ച് ഹരിയാന ഹൈകോടതി ഇടപാട് റദ്ദാക്കി. ഡി.എൽ.എഫും ഹരിയാന സ൪ക്കാറും തമ്മിൽ അവിഹിത ബന്ധം നിലനിൽക്കുന്നതായും ഡി.എൽ.എഫിന് സ൪ക്കാ൪ വാരിക്കോരി ആനുകൂല്യങ്ങൾ നൽകുന്നതായും കോടതിതന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഹരിയാന സ൪ക്കാ൪ ഡി.എൽ.എഫിൻെറ ഏജൻറായാണ് പ്രവ൪ത്തിച്ചത്. അതിന് പിന്നിൽ വാദ്രയുടെ കരങ്ങളുണ്ട്.
വാദ്രക്ക് 50 ശതമാനം ഓഹരിയുണ്ടായിരുന്ന ഡി.എൽ.എഫ് സെസ് ഹോൾഡിങ് കമ്പനിക്ക് ഹരിയാന സ൪ക്കാറിൻെറ 350 ഏക്ക൪ ഭൂമി അനുവദിക്കുന്നതിന് അവിഹിത ഇടപെടലുകൾ നടത്തി. ഡി.എൽ.എഫിനേക്കാൾ കൂടിയ തുക ക്വട്ടേഷൻ നൽകിയ രണ്ടു കമ്പനികളെ ഒഴിവാക്കാൻ നിബന്ധനകളിൽ അവസാന നിമിഷം മാറ്റം വരുത്തി. പരിസ്ഥിതി അനുമതി ലഭിക്കാതെ പദ്ധതിക്ക് അനുമതി നൽകി. മനേസറിൽ ഭൂമി ഏറ്റെടുക്കാൻ ഹരിയാന സ൪ക്കാ൪ വിജ്ഞാപനം പുറപ്പെടുവിച്ച് ക൪ഷകരെ ഭീതിയിലാഴ്ത്തി. പിന്നാലെ പ്രത്യക്ഷപ്പെട്ട റിയൽ എസ്റ്റേറ്റ് കമ്പനികൾ ചുളുവിലക്ക് സ്ഥലം തട്ടിയെടുത്തു. സ്ഥലം മുഴുവൻ ഡി.എൽ.എഫിൻെറ കൈകളിലെത്തിയതോടെ ഏറ്റെടുക്കൽ വിജ്ഞാപനം ഹരിയാന സ൪ക്കാ൪ പിൻവലിക്കുകയും ചെയ്തതായി പത്രസമ്മേളനത്തിൽ പങ്കെടുത്ത ഭൂവുടമകൾ പറഞ്ഞു. ഫലത്തിൽ ഇതിൻെറ നേട്ടം മുഴുവൻ റിയൽ എസ്റ്റേറ്റുകാ൪ക്ക് കിട്ടി.
വാദ്രക്ക് പലിശരഹിത വായ്പ നൽകിയിട്ടില്ലെന്ന ഡി.എൽ.എഫിൻെറ വാദം ഖണ്ഡിക്കാൻ കമ്പനികളുടെ ബാലൻസ് ഷീറ്റിൽ ഇതുസംബന്ധിച്ച് പറയുന്ന ഭാഗങ്ങൾ കെജ്രിവാൾ പുറത്തുവിട്ടു. 2ജി കേസിൽ കനിമൊഴിക്ക് ലഭിച്ച പണവും വാദ്രക്ക് ലഭിച്ച പണവും സമാനമാണ്.
കനിമൊഴിക്കെതിരെ കേസെടുത്ത സ൪ക്കാ൪ എന്തുകൊണ്ട് വാദ്രക്കെതിരെ ഒന്നും ചെയ്യുന്നില്ല. സ്വകാര്യ വ്യക്തികളുടെ പണമിടപാട് അന്വേഷിക്കാനാവില്ലെന്ന ധനമന്ത്രി ചിദംബരത്തിൻെറ വാദം ശരിയല്ല. ആദായനികുതി വകുപ്പ് അന്വേഷിക്കേണ്ട നിരവധി കുറ്റകൃത്യങ്ങൾ വാദ്രയുമായി ബന്ധപ്പെട്ട രേഖകളിൽ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയെ ‘ബനാന റിപ്പബ്ളിക്’ എന്നാണ് വാദ്ര വിളിച്ചത്. രാജ്യം ബനാന റിപ്പബ്ളിക് ആയതിൻെറ ഉത്തരവാദിത്തം 2004 മുതൽ രാജ്യം ഭരിക്കുന്ന വാദ്രയുടെ കുടുംബത്തിനാണെന്നും കെജ്രിവാൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.