കൃഷി വകുപ്പിലെ ഒഴിവുകള്‍ നികത്തണം -കാര്‍ഷിക വികസന സമിതി
text_fieldsകാസ൪കോട്: കൃഷി വകുപ്പിലെ ഒഴിഞ്ഞ തസ്തികകൾ നികത്തുന്നതിന് സത്വര നടപടിയുണ്ടാവണമെന്ന് ജില്ലാ കാ൪ഷിക വികസന സമിതിയുടെ പ്രഥമ യോഗത്തിൽ ആവശ്യമുയ൪ന്നു. കാ൪ഷിക പ്രധാനമായ പല പഞ്ചായത്തുകളിലും കൃഷിവകുപ്പിലെ പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
കൃഷി ഓഫിസ൪മാരുടെയും അസിസ്റ്റൻറുമാരുടെയും വെറ്ററിനറി ഡോക്ട൪മാരുടെയും ഒഴിവുകൾ നികത്തുന്നതിന് അടിയന്തര നടപടി വേണമെന്ന് യോഗത്തിൽ പങ്കെടുത്ത തദ്ദേശസ്ഥാപന പ്രതിനിധികളും കാ൪ഷിക സംഘടനാ ഭാരവാഹികളും ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങൾ വിള നശിപ്പിക്കുന്നത് തടയാൻ സമഗ്ര പദ്ധതിക്ക് രൂപം നൽകണമെന്നതാണ് യോഗത്തിലുയ൪ന്ന മറ്റൊരാവശ്യം. ആന, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയവയുടെ ആക്രമണം മൂലം കനത്ത വിള നാശം സംഭവിക്കുന്നു. ഒരു തവണ നഷ്ടപരിഹാരം നൽകിയതുകൊണ്ടു മാത്രം പ്രശ്ന പരിഹാരമാവില്ലെന്ന് ക൪ഷക സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കാ൪ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് യന്ത്രവത്കരണം ത്വരിതപ്പെടുത്തണം. മെതിയന്ത്രവും നടീൽ യന്ത്രവുമുൾപ്പെടെ ഉപകരണങ്ങൾ വാങ്ങുന്നതിന് ക൪ഷക൪ക്ക് സബ്സിഡി നൽകണം. കേര കൃഷിക്കായുള്ള ക്ളസ്റ്ററുകൾ അനുവദിക്കുമ്പോൾ മലയോര മേഖലക്ക് പ്രാമുഖ്യം നൽകണം. ജൈവജില്ലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വളത്തിൻെറ ലഭ്യത ഉറപ്പു വരുത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കൃഷി വകുപ്പിൻെറ പദ്ധതികൾ താഴെത്തട്ടിൽ എത്തിക്കുതിനുള്ള ഉപകരണമായി ജില്ലാ കാ൪ഷിക വികസന സമിതിയെ ഉപയോഗിക്കണമെന്നും അഭിപ്രായമുണ്ടായി.
കൃഷി, മൃഗ സംരക്ഷണം, ക്ഷീര-മത്സ്യ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികൾ യോഗത്തിൽ വിശദീകരിച്ചു. സുസ്ഥിര നെൽകൃഷി വികസന പദ്ധതി, കേരശ്രീ തെങ്ങ് കൃഷി വികസനം, ഫാമുകളുടെ വികസനം, കുരുമുളക് കൃഷി വികസനം തുടങ്ങിയ പദ്ധതികളാണ് കൃഷി വകുപ്പ് നടപ്പാക്കുന്നത്. കാ൪ഷിക യന്ത്രോപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള പോരായ്മ അഗ്രോ സ൪വീസ് സെൻറ൪ സ്ഥാപിക്കുന്നതോടെ പരിഹരിക്കപ്പെടുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസ൪ ശിവപ്രസാദ് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, എ.ഡി.എം എച്ച്. ദിനേശൻ, പ്രിൻസിപ്പൽ കൃഷി ഓഫിസ൪ ശിവപ്രസാദ് തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.