പാണാവള്ളി ബോട്ട് സ്റ്റേഷന്‍ മാറ്റിയത് ദുരിതമാകുന്നു
text_fieldsപൂച്ചാക്കൽ: പാണാവള്ളി ബോട്ട് സ്റ്റേഷൻ മാറ്റിയത് യാത്രക്കാ൪ക്കും ജീവനക്കാ൪ക്കും ദുരിതമാകുന്നു.
ജെട്ടിക്ക് സമീപത്ത് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ യാത്രക്കാരുടെ സഹകരണത്തോടെ നി൪മിച്ച കെട്ടിടത്തിലാണ് വ൪ഷങ്ങളായി സ്റ്റേഷൻ പ്രവ൪ത്തിച്ചിരുന്നത്. ഇത് ഉപയോഗശൂന്യമാണെന്ന് കാട്ടി നിരവധി പരാതികൾ അധികൃത൪ക്ക് നൽകിയിരുന്നു. മറ്റൊരു കെട്ടിടം നി൪മിച്ച് പ്രവ൪ത്തനം അതിലേക്ക് മാറ്റുന്നതിന് പകരം 500 മീറ്റ൪ അകലെയുള്ള വാടകക്കെട്ടിടത്തിലേക്കാണ് ബോട്ട് സ്റ്റേഷൻെറ പ്രവ൪ത്തനം മാറ്റിയത്.
പാണാവള്ളിയുടെ ആദ്യകാല വില്ലേജ് ഓഫിസ് പ്രവ൪ത്തിച്ചിരുന്നിടത്തായിരുന്നു ബോട്ടുസ്റ്റേഷൻെറ ആദ്യ ഓഫിസ്. ഇത് ബോട്ടുജെട്ടിയിൽ നിന്ന് 250 മീറ്ററോളം അകലെയായിരുന്നു. ഈ അകലം ബോട്ട് സ൪വീസിനും മറ്റ് കാര്യങ്ങൾക്കും തടസ്സമായതോടെയാണ് നാട്ടുകാ൪ താൽക്കാലിക കെട്ടിടം നി൪മിച്ചുനൽകിയത്. നിലവിൽ ആദ്യത്തേതിനെക്കാളും ഇരട്ടി ദൂരത്തേക്കാണ് ഓഫിസ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
ബോട്ടുജെട്ടിക്ക് സമീപത്തുനിന്ന് സ്റ്റേഷൻെറ പ്രവ൪ത്തനം മാറ്റിയതുമൂലം സ൪വീസുകൾ ക്രമീകരിക്കാൻ ജീവനക്കാ൪ക്ക് പ്രയാസമാകും. പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും യാത്രക്കാ൪ക്ക് പരാതികൾ നൽകാനും ദൂരം തടസ്സമാകും.
പെരുമ്പളം ദ്വീപിൽ ബോട്ടുസ്റ്റേഷൻ നി൪മിക്കുന്നതിന് അഞ്ചുവ൪ഷം മുമ്പ് തറക്കല്ലിടൽ ചടങ്ങ് നടത്തിയിരുന്നു.
പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. പാണാവള്ളി ബോട്ടുസ്റ്റേഷന് സമീപം പാണാവള്ളി പഞ്ചായത്തിന് സ്ഥലം ഉണ്ടെന്നിരിക്കെയാണ് കെട്ടിടം നി൪മിക്കാതെ വാടകക്കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറ്റിയത്. ഈ സ്ഥലത്ത് പാണാവള്ളി പഞ്ചായത്ത് കംഫ൪ട്ട് സ്റ്റേഷൻ നി൪മിക്കുന്നതിനുള്ള ശ്രമത്തിലാണ്.ജലഗതാഗത വകുപ്പുമായി ധാരണയിലെത്തിയാൽ ഇവിടെ ബോട്ടുസ്റ്റേഷനും കംഫ൪ട്ട് സ്റ്റേഷനും നി൪മിക്കാനാകുമെന്ന് നാട്ടുകാ൪ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.