ബസ് ഡ്രൈവറെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു
text_fieldsമാനന്തവാടി: വിദ്യാ൪ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഒരു കൂട്ടം വിദ്യാ൪ഥികൾ സ്വകാര്യ ബസ് ഡ്രൈവറെ ക്രൂരമായി മ൪ദിച്ചു. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. 9.30ന് തിരുനെല്ലിയിലേക്ക് പോകുന്ന എൽദോസ് ബസിലെ ഡ്രൈവ൪ വിദ്യാ൪ഥിനിയോട് മോശമായി സംസാരിച്ചെന്നാണ് ആരോപണം. ബസ് തിരുനെല്ലിയിൽനിന്ന് തിരിച്ചുവരവെ മേരി മാതാ കോളജിലെ 50ലേറെ വിദ്യാ൪ഥികൾ 11.45ഓടെ കോളജ് സ്റ്റോപ്പിൽ ബസ് തടഞ്ഞു. കുറുവടി ഉപയോഗിച്ച് ഡ്രൈവറെ യാത്രക്കാരുടെ മുന്നിലിട്ട് ക്രൂരമായി മ൪ദിക്കുകയായിരുന്നു. ബസിൽനിന്ന് വലിച്ചിറക്കി വടികൊണ്ട് പൊതിരെ തല്ലി. ഫോട്ടോയെടുക്കാൻ ശ്രമിച്ച മാധ്യമപ്രവ൪ത്തകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കാമറ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. സംഭവം അറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളായ എ.എം. നിഷാന്ത്, രൂപേഷ് കാട്ടിക്കുളം, ധനേഷ് വാര്യ൪ എന്നിവ൪ ചേ൪ന്നാണ് ഡ്രൈവറെ രക്ഷിച്ചത്. വിദ്യാ൪ഥികളുടെ ആക്രമണം കണ്ട് ബസ് യാത്രക്കാരായ സ്ത്രീകളും കുട്ടികളും ഭയന്നു.
ഇന്ന് യോഗം ചേ൪ന്ന് തുട൪നടപടികൾ സ്വീകരിക്കാനാണ് ബസ് തൊഴിലാളികളുടെ യൂനിയൻ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.