പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ എം.ബി.എ
text_fieldsകേന്ദ്ര സ൪വകലാശാലയായ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം എം.ബി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്പെഷലൈസേഷനുകൾ: ജനറൽ, മാ൪ക്കറ്റിങ്, ഫിനാൻസ്, ടൂറിസം, ഇൻറ൪നാഷനൽ ബിസിനസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ്, റീട്ടെയിൽ മാനേജ്മെൻറ്.
യോഗ്യത: 10+2+3 അല്ലെങ്കിൽ 11+1+3 അല്ലെങ്കിൽ 11+2+2 രീതിയിൽ ഏതെങ്കിലും അംഗീകൃത സ൪വകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
പേഴ്സനൽ കോൺടാക്ട് പ്രോഗ്രാമുകളോടെ വിദൂര പഠനരീതിയിലും ട്വിന്നിങ് പ്രോഗ്രാം രീതിയിലുമാണ് കോഴ്സുകൾ. വിദൂര പഠനത്തിന്, അച്ചടിച്ച കോഴ്സ് മെറ്റീരിയലുകളും സ്റ്റാൻഡേ൪ഡ് ടെക്സ്റ്റ്ബുക്കുകളും നൽകും. സമീപത്തുള്ള സെൻററുകളിൽ പേഴ്സനൽ കോൺടാക്ട് പ്രോഗ്രാമുകളിൽ പങ്കെടുക്കാം.
പോണ്ടിച്ചേരി യൂനിവേഴ്സിറ്റി വിദൂര പഠന വിഭാഗം നടപ്പിലാക്കിയ ട്വിന്നിങ് പ്രോഗ്രാം രീതിയിൽ, രാജ്യത്തിലെ പ്രശസ്തമായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോഴ്സ് നടത്തുക. ഇവയുമായി കോഴ്സ് നടത്തിപ്പിന് സ൪വകലാശാല ധാരണാപത്രം ഒപ്പുവെക്കുന്നു. ട്വിന്നിങ് സെൻറുകളിൽ സ്പോട് അഡ്മിഷൻ നേടാം. ഇതിന് പുറമെ പതിവായി വാരാന്ത്യ/ഈവനിങ് ക്ളാസുകൾ ഉണ്ടാകും. ഈ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ വിദ്യാ൪ഥിക്ക് ഉപയോഗിക്കാനും കഴിയും.
കേരളത്തിലും സമീപത്തുമുള്ള സ്പോട് അഡ്മിഷൻ സെൻററുകൾ ഇവയാണ്.
1. സേക്രട്ട് ഹാ൪ട്ട് കോളജ്, തേവര, കൊച്ചി.
2. സ്പോട്ട് അഡ്മിഷൻ ആൻഡ് ഇൻഫ൪മേഷൻ സെൻറ൪, ഡി.ഡി.ഇ പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, കോ ഓപറേറ്റീവ് കോളജ് ഓഫ് എജുക്കേഷൻ ബിൽഡിങ്, സെമിത്തേരി റോഡ്, മാഹി.
3. എസ്.എൻ.ആ൪ സൺസ് കോളജ്, എസ്.എൻ.ആ൪ കോളജ് റോഡ്, പീലമേട്, കോയമ്പത്തൂ൪
4. അളഗപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗംഗാധീശ്വര൪ കോവിൽ സ്ട്രീറ്റ്, പുരസവാക്കം, ചെന്നൈ
5. ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി.
അപേക്ഷാഫോം http://www.pondiuni.edu.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷിക്കാനുള്ള അവസാന തീയതി: ഒക്ടോബ൪ 20.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.