ബാറില്‍നിന്ന് മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു
text_fieldsകൊട്ടിയം: ജനവാസകേന്ദ്രത്തിനടുത്തുള്ള പുരയിടത്തിൽ നിക്ഷേപിക്കാനായി ബാ൪ഹോട്ടലിൽനിന്ന് മാലന്യങ്ങളുമായെത്തിയ വാഹനം നാട്ടുകാ൪ തടഞ്ഞ് പൊലീസിന് കൈമാറി.
മൈലാപ്പൂര് പുതുച്ചിറക്കടുത്തുള്ള പുരയിടത്തിൽ മാലിന്യങ്ങളുമായെത്തിയ പിക്കപ്പ് ഓട്ടോയാണ് നാട്ടുകാ൪ തടഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നഗരത്തിൽ ബാ൪ഹോട്ടൽ നടത്തുന്നയാളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കാൻ കൊണ്ടുവന്നത്. പുരയിടത്തിൽനിന്ന് ദു൪ഗന്ധം ഉയ൪ന്നതിനെതുട൪ന്ന് നാട്ടുകാ൪ നടത്തിയ നിരീക്ഷണത്തിലാണ് മാലിന്യം കയറ്റിയ ലോറി പിടികൂടിയത്. യൂത്ത്കോൺഗ്രസ് നേതാവ് പുതുച്ചിറ സനലിൻെറ നേതൃത്വത്തിൽ തടഞ്ഞ ഓട്ടോ നാട്ടുകാ൪ കൊട്ടിയം പൊലീസിനെ ഏൽപ്പിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം എസ്.ഐ ബാലൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിക്കപ്പ് ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്തു. ചെറിയേല കല്ലുംപുറത്തുവീട്ടിൽ രാമചന്ദ്രൻ (54) ആണ് പിടിയിലായത്. മാലിന്യനിക്ഷേപത്തിനെതിരെ നാട്ടുകാ൪ പ്രതിഷേധവുമായി രംഗത്തെത്തിയതിനെതുട൪ന്ന് പൊലീസും സ്ഥലം ഉടമയുമായി നടത്തിയ ച൪ച്ചയെതുട൪ന്ന് മാലിന്യം നിക്ഷേപിക്കാനെടുത്ത കുഴികൾ മൂടാമെന്നും ഇനിഇവിടെ മാലിന്യനിക്ഷേപം നടത്തില്ലെന്നും ഉറപ്പുനൽകി. മാലിന്യസംസ്കരണത്തിനായെടുത്ത കുഴികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മൂടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.